നീണ്ട സമരത്തിനുശേഷം മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ ഇന്നുമുതല്‍ പണിക്കിറങ്ങും

ഒന്നരമാസം നീണ്ടുനിന്ന സമരങ്ങള്‍ക്കുശേഷം മൂന്നാറിലെ തോട്ടംമേഖല സാധാരണ നിലയിലേക്ക്. ഭൂരിഭാഗം തൊഴിലാളികളും വ്യാഴാഴ്ച ജോലിക്കിറങ്ങി.
ട്രേഡ് യൂണിയനില്‍പ്പെട്ട തൊഴിലാളികളാണ് ജോലിക്കെത്തിയവരില്‍ ഭൂരിഭാഗവും. എന്നാല്‍ പൊമ്പളൈ ഒരുമൈയില്‍പ്പെട്ട ഒരുവിഭാഗം തൊഴിലാളികള്‍ രാവിലെതന്നെ മൂന്നാറിലെ സമരപ്പന്തലില്‍ എത്തിയിരുന്നു. ബുധനാഴ്ച നടന്ന പി.എല്‍.സി. തീരുമാനം സംബന്ധിച്ച് വ്യാഴാഴ്ച രാവിലെ പ്രതികരിക്കാമെന്ന് സംഘടനയുടെ നേതാക്കളായ ലിസിയും ഗോമതിയും പറഞ്ഞിരുന്നു. ഇതുപ്രകാരം നേതാക്കള്‍ രാവിലെയെത്തി, സമരത്തില്‍നിന്നു പിന്‍വാങ്ങുന്നതായും ശമ്പളവര്‍ധനയില്‍ തൃപ്തിയില്ലെന്നും അറിയിച്ചു. അടുത്തമാസം നാലിന് നടക്കുന്ന പി.എല്‍.സി.യില്‍ ശമ്പളം സംബന്ധിച്ച് വര്‍ധനയുണ്ടാകുമെന്ന പ്രതീക്ഷയിലാണിവര്‍.
അധികമായി എടുക്കുന്ന കൊളുന്തിന് കിലോയ്ക്ക് നാലുരൂപ ലഭിക്കുമെന്നും ഇവര്‍ പറഞ്ഞു. വെള്ളിയാഴ്ചമുതല്‍ എല്ലാവരും സാധാരണപോലെ ജോലിക്കിറങ്ങുമെന്നും പൊമ്പളൈ ഒരുമൈ പ്രവര്‍ത്തകര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha