കിഴക്കമ്പലം പഞ്ചായത്ത് ഭരണം പിടിക്കാന്‍ കിറ്റക്‌സ് ഗ്രൂപ്പ്; കിറ്റക്‌സ് മുതലാളിമാരും തൊഴിലാളികളും ചേര്‍ന്നുണ്ടാക്കിയ ട്വന്റി20ക്ക് വന്‍ ജനപിന്തുണ

ഇരുമുന്നണികള്‍ക്കും പണി നല്‍കി കിഴക്കമ്പലം നിവാസികളുടെ ആംആദ്മിയാകാന്‍ കിറ്റക്‌സ് ഗ്രൂപ്പ്. കിറ്റെക്‌സ് ഗ്രൂപ്പിന്റെ മേധാവികളായ സാബും എം. ജേക്കബും ബോബി എം.ജേക്കബുമാണ് 2013ല്‍ ട്വന്റി20 കിഴക്കമ്പലം\' എന്ന സാംസ്‌കാരിക സംഘടന രൂപീകരിച്ചത്. 18 കുടിവെള്ള പദ്ധതി, 450 വീടുകളുടെ നിര്‍മ്മാണം എന്നിവ തുടങ്ങുകയും ചെയ്തു. ഇത് ജനപ്രിയമായി. ഈ ആത്മവിശ്വാസത്തില്‍ ശക്തമായ ബഹുജനപിന്തുണയുമായി മുഴുവന്‍ വാര്‍ഡുകളിലും ഇരു മുന്നണികള്‍ക്കും ഭീഷണി ഉയര്‍ത്തിയാണ് കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍ ട്വന്റി ട്വന്റി എന്ന സംഘടന പോരാട്ടത്തിനിറങ്ങിയത്. ഇതോടെ മുന്നണികള്‍ അങ്കലാപ്പിലുമായി.
പഞ്ചായത്തിലെ 19 വാര്‍ഡുകളിലും ബ്‌ളോക്ക് പഞ്ചായത്തിന്റെ മൂന്നു ഡിവിഷനുകള്‍, ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ എന്നിവിടങ്ങളിലും ട്വന്റി20 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്. മാറി മാറി ഭരണത്തിലേറുന്ന ഇടതു വലതു മുന്നണികളെ വെല്ലുവിളിച്ച് ത്രികോണ മത്സരം കിഴക്കമ്പലത്ത് രൂപപ്പെട്ടുകഴിഞ്ഞു. കോര്‍പ്പറേറ്റ് സ്ഥാപനം പിന്തുണ നല്‍കുന്ന സംഘടന ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ തെരഞ്ഞെടുപ്പില്‍ ഇറങ്ങുന്നത് സംസ്ഥാനത്ത് ആദ്യമാണ്. ഇരു മുന്നണികളിലും മുമ്പ് പഞ്ചായത്ത് അംഗങ്ങളായിരുന്നവര്‍ ഇക്കുറി ട്വന്റി 20 യുടെ ബാനറില്‍ മത്സരിക്കുന്നുണ്ട്. സിറ്റിങ് അംഗങ്ങളും അവരിലുണ്ട്. ഇതോടെ മുന്നണികളിലെ പ്രതിസന്ധി കൂടി. ഈ പരീക്ഷണം വിജയിച്ചാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ അടുത്ത തവണ മുതല്‍ പ്രാദേശിക കൂട്ടായ്മകള്‍ സജീവമാകും.
2020 ല്‍ പഞ്ചായത്തിനെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യതോടെയാണ് ട്വന്റി20 കൂട്ടായ്മ തുടങ്ങിയത്. 14,000 മുട്ടകോഴികള്‍, 2800 താറാവുകള്‍, 950 മലബാറി ആടുകള്‍, 1100 ഏക്കര്‍ തരിശുഭൂമിയില്‍ കൃഷി, 450 ഏക്കറില്‍ നെല്‍കൃഷി, 14,000 ജാതി തൈ, 10,000 തെങ്ങ്, ഏഴു ലക്ഷം പച്ചക്കറിതൈ എന്നിവ സൗജന്യമായി വിതരണം ചെയ്തു. വിലക്കയറ്റം തടയാന്‍ പകുതി വിലയ്ക്ക് പച്ചക്കറിയും പലചരക്ക് വിതരണവും നടത്തിക്കഴിഞ്ഞു. ഇതെല്ലാം ജനങ്ങള്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. ഇതെല്ലാം വോട്ടായി മാറുമെന്നാണ് സൂചന
എന്നാല്‍ കമ്പനിയുടെ വളര്‍ച്ചയില്‍ ഉണ്ടാകുന്ന മാലിന്യത്തെ മറയാക്കുന്നതിന് ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടു നടത്തുന്ന നാടകങ്ങളാണിവയെന്നും കിഴക്കമ്പലം നിവാസികള്‍ ഇത് തിരിച്ചറിയുമെന്നും വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ ആരോപിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha