ലഞ്ച് ബ്രേക്കിന് പോണ്‍ കാണാന്‍ ജീവനക്കാരെ അനുവദിക്കണമെന്ന് കോടതി

ഇനിമുതല്‍ ജോലി സമയത്ത് അതും നടക്കും. ജോലിക്കിടെ അല്‍പ്പം പോണ്‍ വീഡിയോ കാണാമെന്നാണ് നീതിപീഠം പറയുന്നത്. പോണ്‍ പ്രേമികള്‍ക്ക് ആശ്വാസമായ കോടതി വിധി ഇറ്റാലിയന്‍ കോടതിയാണ് പുറപ്പെടുവിച്ചത്. ജോലിക്കിടെ ലഞ്ച് ബ്രേക്കിന് പോണ്‍ കാണാന്‍ ജീവനക്കാരെ അനുവദിക്കണമെന്ന് കോടതി വിധിച്ചു.
പ്രമുഖ വാഹനനിര്‍മ്മാണ കമ്പനിയായ ഫിയറ്റിലെ ജീവനക്കാരന്‍ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ജോലിക്കിടെ പോണ്‍ കാണാന്‍ അനുവദിക്കണമെന്ന് കോടതി വിധിച്ചത്. ഇറ്റലിയിലെ സിസിലിയിലെ ഫിയറ്റ് പ്ലാന്റിലെ ജീവനക്കാരനാണ് കോടതിയെ സമീപിച്ചത്. ഇറ്റലിയിലെ പരമോന്നത കോടതിയാണ് വിധി പറഞ്ഞത്. അഞ്ച് വര്‍ഷം മുമ്പ് ആരംഭിച്ച നിയമപോരാട്ടമാണ് ഇതോടെ അവസാനിക്കുന്നത്.
പോണ്‍ കണ്ട ജീവനക്കാരനെ കുറ്റക്കാരനെന്ന് വിധിച്ച പ്രാദേശിക കോടതിയുടെ വിധിക്കെതിരെ ഇയാള്‍ പരമോന്നത കോടതിയെ സമീപിക്കുകയായിരുന്നു. ജീവനക്കാരന്‍ ജോലി സമയത്ത് പോണ്‍ കണ്ടുവെന്ന് സ്ഥാപിക്കാനുതകുന്ന തെളിവുകള്‍ ലഭ്യമല്ലെന്ന് നിരീക്ഷിച്ച കോടതി, ഇയാളെ പുറത്താക്കാന്‍ അനുവദിക്കണമെന്ന ഫിയറ്റിന്റെ വാദവും തള്ളി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha