ഫ്‌ളിപ്പ് കാര്‍ട്ടിന്റെ കഥ വൈറലാകുന്നു, ആദ്യത്തെ ഓര്‍ഡര്‍ എത്തിച്ചു കൊടുക്കാനായി ഓടിയ ഓട്ടം

ഇന്ന് കോടികളുടെ ബിസ്‌നസ് നടത്തുന്ന ഫ്‌ളിപ്കാര്‍ട്ടിന് ആദ്യത്തെ ഓര്‍ഡര്‍ എത്തിച്ചു കൊടുക്കാനായി എടുത്ത ത്യാഗത്തിന്റെ കഥ. ഫ്‌ളിപ്കാര്‍ട്ടിന്റെ സ്‌റ്റോറി പേജിലാണ് കഴിഞ്ഞ ദിവസം ഫ്‌ളിപ്കാര്‍ട്ട് ഈ കഥ പോസ്റ്റ് ചെയ്തിരിക്കുന്നത്. എട്ടുവര്‍ഷം മുമ്പ് മെഹ്ബൂബ് നഗറില്‍ നിന്നും ഒരു മനുഷ്യന്‍ ഓണ്‍ലൈനില്‍ ഒരു പുസ്തകം വാങ്ങിയ കഥ. ആ പുസ്തം അയാള്‍ക്ക് എത്തിച്ചുകൊടുക്കാന്‍ ഒരു സ്റ്റാര്‍ട്അപ് കമ്പനിയുടമ നടത്തിയ ത്യാഗത്തിന്റെ കഥ.
ആന്ധ്രാ പ്രദേശില്‍ നിന്നുള്ള വി.വി.കെ. ചന്ദ്ര എന്നയാളാണ് ഫ്‌ലിപ്കാര്‍ട്ടിന്റെ ആദ്യ ഉപയോക്താവ്. സ്വതന്ത്രമായി വെബ്കണ്‍സള്‍ട്ടന്‍സി നടത്തുകയായിരുന്നു അദ്ദേഹം. സാധാരണ നിലയില്‍ പുസ്തകങ്ങള്‍ വാങ്ങാന്‍ 90 കിലോമീറ്റര്‍ അകലെ ഹൈദരാബാദിലെത്തണം. അന്ന് അദ്ദേഹത്തിന് വേണ്ടിയിരുന്നത് ജോണ്‍ വുഡ്‌സിന്റെ ലീവിങ് മൈക്രോസോഫ്ട് ടു ചേഞ്ച് ദ് വേള്‍ഡ് എന്ന ഓര്‍മക്കുറിപ്പുകളായിരുന്നു. അങ്ങനെയിരിക്കെ ഒരു ടെക്‌നോളജി ബ്ലോഗില്‍ സച്ചിന്‍ എന്നു പരിചയപ്പെടുത്തിയിരുന്ന ഒരാള്‍ പോസ്റ്റ് ചെയ്ത കമന്റിനൊപ്പം ഫ്‌ലിപ്കാര്‍ട്ടിന്റെ ലിങ്കുമുണ്ടായിരുന്നു. അതുവഴി കയറിയപ്പോള്‍ പുസ്തകങ്ങള്‍ ഇന്ത്യയിലെവിടെയും ലഭ്യമാക്കും എന്നു കണ്ടു. അതൊരു മികച്ച സൈറ്റൊന്നുമായിരുന്നില്ല. എന്നല്‍ അത്ര മോശവുമായിരുന്നില്ല. അന്നത്തെ ഇകൊമേഴ്‌സ് സൈറ്റുകളൊന്നും അത്ര യൂസര്‍ഫ്രണ്ട്‌ലി ആയിരുന്നില്ലെന്നും അദ്ദേഹം ഓര്‍ക്കുന്നു. തനിക്കു വേണ്ട പുസ്തകം സ്‌റ്റോക്കുള്ളതായാണ് കാണിച്ചത്. എന്തായാലും ഭാഗ്യം പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു. അത്ര വിലയുള്ളതായിരുന്നില്ല പുസ്തകം. അഞ്ഞൂറു രൂപ മാത്രം. അത് തനിക്ക് നഷ്ടപ്പെട്ടാലും വഹിക്കാം എന്നു കരുതി പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ തന്നെ തീരുമാനിച്ചു. ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്നു.
ബാംഗ്ലൂര്‍ കോറമംഗലയിലില്‍ ഒരു ഡബിള്‍ ബെഡ്‌റൂം അപാര്‍ട്‌മെന്റില്‍ രൂപപ്പെടുന്നതേ ഉള്ളൂയിരുന്നു ഇന്നു നമ്മള്‍ കാണുന്ന ഈ ഫ്‌ലിപ്കാര്‍ട്ട്. സഹസ്ഥാപകരായ സച്ചിന്‍ ബെന്‍സാലും ബിന്നി ബന്‍സാലും എന്നും മെയിലുകള്‍ തുറന്നു നോക്കും. ഇല്ല, ആരും ഒന്നും ഓര്‍ഡര്‍ ചെയ്തിട്ടില്ല. രാവിലെ ഉണരുമ്പോള്‍ മുതല്‍ തങ്കളുടെ പുതിയ സ്റ്റാര്‍ട്അപിന്റെ പരസ്യത്തിനായി പരിശ്രമിച്ചുകൊണ്ടിരുന്നു. അങ്ങനെയിരിക്കെ ആദ്യമായി ഒരു മെയില്‍ വന്നു. അത് ചന്ദ്രയുടെ ഓര്‍ഡറായിരുന്നു. ആദ്യത്തെ ഓര്‍ഡര്‍.
എന്നാല്‍ ആഹ്ലാദം ആശങ്കയ്ക്ക് വഴിമാറിയത് പെട്ടെന്നായിരുന്നു. ഈ പുസ്തകം കിട്ടാനില്ലെന്നതിന്റെ സൂചനകള്‍ ലഭിച്ചു തുടങ്ങി. ബാംഗ്ലൂരിലെ അമ്പതോളം പുസ്തകശാലകള്‍ ഇതിനകം കയറിയിറങ്ങി. മുംബൈയിലും ഡല്‍ഹിയിലുമെല്ലാം വിളിച്ചു നോക്കി. എന്നിട്ടും ബിന്നി ബേസല്‍ ചന്ദ്രയ്‌ക്കൊരു മെയിലയച്ചു. പുസ്തകം ലഭ്യമാണ്. പക്ഷെ അല്‍പം വൈകും എന്നു കാണിച്ചായിരുന്നു അത്. ആദ്യ കച്ചവടം തന്നെ പൊളിയുമോ എന്ന ഭീതിയോടെയായിരുന്നു കത്ത്.
എന്നാല്‍ ഭീതി മാറി സന്തോഷത്തിനു വകനല്‍കിയത് ഇന്ദിരാനഗറിലെ സപ്ന പുസ്തകശാലയില്‍ ഇതിന്റെ ഒരു കോപ്പി ഉണ്ടെന്ന് അറിഞ്ഞതോടെയാണ്. അപ്പോഴും ഒരു കുഴപ്പം പുസ്തകത്തിന്റെ പുതുമ നഷ്ടപ്പെട് അവസ്ഥയിലാണുള്ളത്. അത് വാങ്ങുന്നതിനു മുമ്പ് ചന്ദ്രയെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചു. പരാജയപ്പെട്ടതോടെ സാഹചര്യം വിശദമാക്കി ഒരു മെയില്‍ ചന്ദ്രയ്ക്കയച്ചു.
സത്യത്തില്‍ ഇങ്ങനെയൊരു കമ്പനിയുണ്ടല്ലോ എന്ന ആശ്വാസമായിരുന്നു ചന്ദ്രയ്ക്ക് മെയില്‍ കണ്ടപ്പോള്‍ തോന്നിയത്. ഉടനെ മറുപടി നല്‍കി, അത്ര മോശമല്ലെങ്കില്‍ പുസ്തകം അയച്ചോളൂ. അല്ലെങ്കില്‍ തുക തിരികെ തരുമല്ലോ എന്ന് പറഞ്ഞ്. എന്നാല്‍ പുസ്തകം അയയ്ക്കാമെന്ന് അറിയിച്ചുകൊണ്ട് ബിന്നി മറുപടിയും നല്‍കി.
വീണ്ടും നാടകീയതകള്‍ അരങ്ങേറി. ഒക്ടോബറിലെ മഴയുള്ളൊരു ദിവസം വൈകുന്നേരം അഞ്ചുമണിയോടെ പുസ്തകം വാങ്ങാന്‍ ബിന്നി ഇന്ദിരാനഗറിലെ കടയിലെത്തി. അപ്പോഴാണ് തിരിച്ചറിയുന്നത് താന്‍ പേഴ്‌സ് ഇല്ലാതെയാണ് വന്നിരിക്കുന്നതെന്ന്. വീണ്ടും തിരിച്ച് മഴയത്തേയ്ക്ക്. മുറിയിലെത്തി റൂംമേറ്റിനോട് അഞ്ഞൂറുരൂപ കടം വാങ്ങി വീണ്ടും പുസ്തകശാലയിലെയ്ക്ക്. 2007 ഒക്ടോബര്‍ 31ന് ആദ്യ ഓര്‍ഡര്‍ അയച്ചു. അതും പത്ത് ശതമാനം ഡിസ്‌കൗണ്ട് നല്‍കിക്കൊണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha