വിഎസിനെതിരെ ആഞ്ഞടിച്ച് കെകെ രമ, വിഎസ് അച്യുതാന്ദന്‍ സിപിഎമ്മില്‍ ഒത്തുതീര്‍പ്പുകള്‍ക്കൊപ്പം നിന്ന് ചന്ദ്രശേഖരനെ വഞ്ചിച്ചു

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരെ രൂക്ഷ പ്രതികരണവുമായി ആര്‍എംപി നേതാവും ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ.രമ രംഗത്ത്. വിഎസ് സിപിഎമ്മില്‍ ഒത്തുതീര്‍പ്പുകള്‍ക്കൊപ്പം നിന്നുവെന്നുവെന്നാണ് രമയുടെ ആരോപണം. പാര്‍ട്ടിക്കകത്തും പുറത്തും വിഎസ് കീഴ്‌പ്പെട്ടു. വിഎസിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്കൊപ്പം സഞ്ചരിച്ചയാളാണ് ടി.പി.ചന്ദ്രശേഖരന്‍. ഒരു ഘട്ടത്തില്‍ വിഎസ് പാര്‍ട്ടിയില്‍ ഉയര്‍ത്തിയ നിലപാടുകള്‍ മുറുകെപ്പിടിച്ചാണ് ടിപി ഉള്‍പ്പെടുയുള്ളവര്‍ പാര്‍ട്ടി വിട്ടു പോയത്. പക്ഷേ, വിഎസ് പല നിലപാടുകളിലും ഒത്തുതീര്‍പ്പിനു തയാറായി. വിഎസ് ഇപ്പോഴും പാര്‍ട്ടിയില്‍ തുടരുന്നു, രമ പറയുന്നു.
ടി.പി. വധക്കേസില്‍ സിബിഐ അന്വേഷണം യുഡിഎഫ് അട്ടിമറിച്ചു. ബിജെപി നേതാക്കളും ഇതിനോടു കൂട്ടുനിന്നു. എല്ലാ മുന്നണികളും വഞ്ചിച്ചു. ആത്മാര്‍ഥതയുണ്ടായിരുന്നെങ്കില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചേനെ, രമ കൂട്ടിച്ചേര്‍ത്തു.
നിയമസഭയിലേക്ക് ആര്‍എംപി വടകരയില്‍ നിന്നു മല്‍സരിക്കും. പാര്‍ട്ടിക്ക് നിയമസഭയില്‍ പ്രാതിനിധ്യമുണ്ടാകുമെന്നും രമ അറിയിച്ചു. നാലു പഞ്ചായത്തുകളില്‍ ആര്‍എംപി ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്നും രമ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയമായ ഉറച്ച നിലപാടുകളാണ് ആര്‍എംപി എടുക്കാന്‍ പോകുന്നതെന്നുള്ള സൂചനയാണ് വ്യക്തമായ അഭിപ്രായ പ്രകടനത്തോടെ രമ നല്‍കുന്നതെന്നു വിലയിരുത്തപ്പെടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha