വേറ്റിനാട് ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം; മരിച്ചത് അഞ്ചല്‍ സ്വദേശിനി ലത്തീഫ

തിരുവനന്തപുരത്ത് വേറ്റിനാട്കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവതി മരിച്ചു. രാത്രി 1.45 ആണ് മരണം സംഭവിച്ചത്. ബ്ലീഡിംഗ് ഉണ്ടാകുകയും പെട്ടെന്ന് മരണം സംഭവിക്കുകയും ചെയ്യുകയായിരുന്നു. അഞ്ചല്‍ കരുകോണ്‍ തൗഫീക്ക് മന്‍സിലില്‍ സാഗിര്‍കുട്ടിയുടെ ഭാര്യ ലത്തീഫ (39) ആണ് മരിച്ചത്. ഇവരോടൊപ്പം യാത്ര ചെയ്ത ഭര്‍ത്തൃസഹോദരി റജീന പരിക്കേറ്റ് ആശുപത്രിയിലാണ്. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്തൃപിതാവിനെ കാണാനാണ് ലത്തീഫയും റജീനയും പോയത്. ലത്തീഫയുടെ മൃതദേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം കരുകോണിലെ വീട്ടില്‍ എത്തിച്ച ശേഷം കബറടക്കും. മക്കള്‍: തൗഫീക്ക്, ജാഫര്‍, ജുബൈല്‍.
ഇന്നലെ ഉച്ചയ്ക്ക് എം.സി റോഡില്‍ വേറ്റിനാട്ടുവച്ചായിരുന്നു അപകടം. അറുപതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. പെരുമ്പാവൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സൂപ്പര്‍ഫാസ്റ്റും തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ഡീലക്‌സുമാണ് കൂട്ടിയിടിച്ചത്. ഡീലക്‌സ് ബസ് നിയന്ത്രണം വിട്ട് സൂപ്പര്‍ ഫാസ്റ്റില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃസ്സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ കണ്ടക്ടര്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ റോഡിലേക്കും സമീപത്തെ തോട്ടിലേക്കും തെറിച്ചു വീണു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha