സ്പീക്കര്‍ മാപ്പുപറയണമെന്ന് വിഎസ്, സ്പീക്കര്‍ പദവിയുടെ അന്തസ്സിന് നിരക്കാത്ത പ്രവൃത്തികളാണ് എന്‍ ശക്തനില്‍ നിന്നും വരുന്നത്

സ്പീക്കര്‍ എന്‍. ശക്തന്‍ മാപ്പുപറയണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. സ്പീക്കര്‍ പദവിയുടെ അന്തസ്സിന് നിരക്കാത്ത പ്രവൃത്തികളാണ് എന്‍ ശക്തനില്‍ നിന്നും വരുന്നതെന്നു വി എസ് പ്രസ്താവനയില്‍ പറഞ്ഞു. ശക്തന്റെ നടപടി വിവാദമാക്കാതിരിക്കാനാണ് ചെരുപ്പഴിപ്പിച്ച പ്രവൃത്തി മോശമായിപ്പോയി എന്നുമാത്രം പറഞ്ഞത്. എന്നാല്‍ പത്രസമ്മേളനം വിളിച്ചുകൂട്ടി വിഢിത്തരങ്ങള്‍ എഴുന്നള്ളിക്കുകയാണ് ശക്തനെന്നും വിഎസ് പറഞ്ഞു.
ചെരുപ്പുകടയില്‍ ചെരുപ്പ് വാങ്ങിക്കാന്‍ പോയ തന്റെ ചിത്രവും ഡ്രൈവറെകൊണ്ടു ചെരുപ്പു അഴിപ്പിക്കുന്ന ശക്തന്റെ ചിത്രവും അദ്ദേഹം പൊതുവേദിയില്‍ കാണിക്കുകയാണ്. ചെരുപ്പ് കടയില്‍ ആരു പോയാലും നടക്കുന്ന കാര്യമാണ് തന്റെ കാര്യത്തില്‍ സംഭവിച്ചത്. അതിനാല്‍ സംഭവങ്ങളെ ന്യായീകരിക്കാന്‍ ശ്രമിക്കാതെ കേരള ജനതയോട് മാപ്പുപറയണമെന്നും വിഎസ് ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha