അടുത്ത വര്‍ഷം സംസ്ഥാനത്ത് പൊതു അവധി ദിവസങ്ങള്‍ 21

അടുത്ത വര്‍ഷം സംസ്ഥാനത്ത് 21 പൊതു അവധി ദിവസങ്ങളുണ്ടാകും. 2016- ല്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റേഷന്‍ ആക്ട് പ്രകാരം 16 അവധി ദിനങ്ങളുണ്ട്. അഞ്ച് വിശേഷ ദിവസങ്ങള്‍ ഞായറാഴ്ചയും ഒരെണ്ണം രണ്ടാം ശനിയാഴ്ചയും ആയതിനാല്‍ ഇവയ്ക്കു പ്രത്യേക അവധിയില്ല. രണ്ട് നിയന്ത്രിത അവധികള്‍കൂടി ഉള്‍പ്പെടുത്തി കലണ്ടര്‍ സര്‍ക്കാര്‍ പുറത്തിറക്കി.
2016-ലെ സര്‍ക്കാര്‍ അവധി ദിനങ്ങള്‍ ഇവയാണ്. മന്നം ജയന്തി ജനുവരി രണ്ട്, റിപ്പബ്ലിക് ദിനം ജനുവരി 26, ശിവരാത്രി മാര്‍ച്ച് ഏഴ്, പെസഹാ വ്യാഴം മാര്‍ച്ച് 24, ദുഃഖവെള്ളി മാര്‍ച്ച് 25, വിഷുവും അംബേദ്കര്‍ ജയന്തിയും ഏപ്രില്‍ 14. റംസാന്‍ ജൂലൈ ഏഴ്, കര്‍ക്കടക വാവ് ഓഗസ്റ്റ് രണ്ട്, സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 15, ശ്രീകൃഷ്ണജയന്തി ഓഗസ്റ്റ് 24. ബക്രീദ് സെപ്റ്റംബര്‍ 12. ഒന്നാം ഓണം സെപ്റ്റംബര്‍ 13, തിരുവോണം സെപ്റ്റംബര്‍ 14, മൂന്നാം ഓണം സെപ്റ്റംബര്‍ 15.ശ്രീനാരായണ ഗുരുജയന്തിയും നാലാം ഓണവും സെപ്റ്റംബര്‍ 16, ശ്രീനാരായണഗുരു സമാധി സെപ്റ്റംബര്‍ 21, മഹാനവമി ഒക്ടോബര്‍ 10, വിജയദശമി ഒക്ടോബര്‍ 11, മുഹറം ഒക്ടോബര്‍ 12, ദീപാവലി ഒക്ടോബര്‍ 29, മിലാദ് ഇ ഷെറീഫ് ഡിസംബര്‍ 12.
ഈസ്റ്റര്‍, മേയ് ദിനം, അയ്യന്‍കാളി ജയന്തി, ഗാന്ധി ജയന്തി, ക്രിസ്മസ് എന്നിവ ഞായറാഴ്ചയായതിനാല്‍ പ്രത്യേകം അവധിയില്ല. മാര്‍ച്ച് 12, ഓഗസ്റ്റ് 18, സെപ്റ്റംബര്‍ 17 എന്നീ തീയതികളില്‍ നിയന്ത്രിത അവധിയായിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha