ജോര്‍ജിന്റെ അയോഗ്യത: ഉമ്മന്‍ ചാണ്ടിയും സുധീരനും മൊഴി നല്‍കി, പാര്‍ട്ടിക്കും മുന്നണിക്കുമെതിരെ ജോര്‍ജ് പ്രവര്‍ത്തിച്ചു

മുന്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനെ അയോഗ്യനാക്കണമെന്ന പരാതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും മൊഴി നല്‍കി. പാര്‍ട്ടിക്കും മുന്നണിക്കുമെതിരെ ജോര്‍ജ് പ്രവര്‍ത്തിച്ചുവെന്ന് ഇരുവരും പറഞ്ഞു. ജോര്‍ജിനെ നിയമസഭാംഗത്വത്തില്‍ നിന്നു അയോഗ്യനാക്കണമെന്ന കേരള കോണ്‍ഗ്രസ്-എമ്മിന്റെ പരാതിയിലാണ് ഇരുവരും സ്പീക്കര്‍ എന്‍. ശക്തനു മുന്നില്‍ ഹാജരായത്.നിയമസഭയില്‍ ബജറ്റ് അവതരണത്തിനിടെ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്‌തെന്ന വാദം തെറ്റാണെന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ജോര്‍ജിനു സ്ഥാനത്തു തുടരാന്‍ അര്‍ഹതയില്ലെന്നു സുധീരന്‍ പറഞ്ഞു. അരുവിക്കര തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് എതിരായി പ്രവര്‍ത്തിച്ചു. ജോര്‍ജ് കോണ്‍ഗ്രസിലായിരുന്നെങ്കില്‍ മുമ്പെ തന്നെ പുറത്താക്കുമായിരുന്നെന്നും സുധീരന്‍ പറഞ്ഞു. അരുവിക്കര തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ സ്ഥാനാര്‍ഥിയെ നിര്‍ത്തുകയും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തുകയും ചെയ്തതിന്റെ പേരില്‍ ജോര്‍ജിനെ അയോഗ്യനാക്കണമെന്നാണു കേരള കോണ്‍ഗ്രസ്-എം ആവശ്യപ്പെട്ടത്. ഭരണഘടനയുടെ പത്താം ഷെഡ്യൂളിലെ ചട്ടപ്രകാരം അയോഗ്യനാക്കണമെന്നായിരുന്നു ആവശ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha