ബി.എസ്.എന്‍.എല്ലിന്റെ ലാന്‍ഡ് ഫോണ്‍ മൊബൈല്‍ ശൃംഖലകളെ ഏകോപിപ്പിക്കുന്നു

ബി.എസ്.എന്‍.എല്ലിന്റെ ലാന്‍ഡ് ഫോണ്‍ മൊബൈല്‍ ശൃംഖലകളെ ഏകോപിപ്പിക്കുന്നു. കുടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായിട്ടാണ് പുതിയ പദ്ധതി ബി.എസ്.എന്‍.എല്‍ ആസൂത്രണം ചെയ്യുന്നത്.
പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ മൊബൈല്‍, ലാന്‍ഡ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങളാണ് ലഭ്യമാവുക. ബി.എസ്.എന്‍.എല്ലിന്റെ മൊബൈല്‍ ഉപഭോക്താക്കള്‍ക്കു മൊബൈലില്‍ അധിക സേവനങ്ങളും ലാന്‍ഡ് ഫോണില്‍ സൗജന്യ കോളുകള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കും.
400 കോടി രൂപ ചെലവിലാണ് ഏകോപന പദ്ധതി നടപ്പാക്കുന്നത്. ഇത് ദീപാവലിക്ക് പ്രാബല്യത്തില്‍ വരുമെന്നു ബി.എസ്.എന്‍.എല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ പറഞ്ഞു.
ഏകോപനം പൂര്‍ത്തിയാകുമ്പോള്‍ ലാന്‍ഡ് ഫോണില്‍ വരുന്ന കോളുകള്‍ മൊബൈലില്‍ സ്വീകരിക്കാന്‍ കഴിയും. കൂടാതെ മൊബൈലില്‍ ഇന്‍കമിങ് കോളുകള്‍ പൂര്‍ണമായി സൗജന്യമാക്കും. ഇപ്പോള്‍ കണക്ഷന്‍ എടുത്ത സര്‍ക്കിളുകള്‍ക്കു പുറത്ത് ഇന്‍കമിങ് കോളുകള്‍ക്കു റോമിങ് നിരക്കു നല്‍കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha