മിനി സ്‌ക്രീനില്‍ നിന്ന് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് വീണാ എസ് നായര്‍

മിനിസ്‌ക്രീനില്‍ നിന്ന് തെരഞ്ഞെടുപ്പ് ഗോയയിലെ ചൂടിലാണ് അഡ്വ.വീണാ എസ് നായര്‍. തിരുവനന്തപുരം ശാസ്തമംഗലം വാര്‍ഡില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിട്ടാണ് മോഡലും അവതാരകയുമായ വീണ എസ് നായരുടെ അരങ്ങേറ്റം.
ഇത്തവണ ശാസ്തമംഗലം വാര്‍ഡ് വനിതാ സംവരണ വാര്‍ഡായതോടെയാണ് അഭിഭാഷകയും അവതാരികയുമായ വീണയ്ക്ക് സ്ഥാനാര്‍ത്ഥിയായി നറുക്ക് വീഴുന്നത്. വാര്‍ഡിലെ വോട്ടര്‍മാരെ അടുത്തറിയാവുന്ന ജനകീയയായ സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യം തിരുവനന്തപുരം ഡി.സി.സി അംഗീകരിക്കുകയും ചെയ്തു. അവതാരകയും അഭിഭാഷകയും ഒക്കെയാണെങ്കിലും കോണ്‍ഗ്രസുമായി വളരെ അടുപ്പമുള്ള കുടുംബാംഗം കൂടിയാണ് വീണ. കെപിസിസി ജനറല്‍ സെക്രട്ടറിയും ഉദുമ മുന്‍ എംഎല്‍എ കെ.പി.കുഞ്ഞിക്കണ്ണന്റെ മരുമകളാണ് ഈ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
തിരുവനന്തപുരം ഡി.സി.സി വീണയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ ശശി തരൂര്‍ എംപിയാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കെപിസിസി ജനറള്‍ സെക്രട്ടറിയുടെ മരുമകള്‍ കൂടിയായതിനാല്‍ എങ്ങനെയും വീണയെ ജയിപ്പിക്കുക എന്ന ലക്ഷ്യമാണ് കോണ്‍ഗ്രസിനുള്ളത്. പല പേരുകള്‍ ഉയര്‍ന്നെങ്കിലും ശക്തമായ പോരാട്ടം ഉണ്ടാകുമെന്ന് ഉറപ്പായതോടെയാണ് അന്തിമനിമിഷത്തില്‍ വീണ എസ്.നായരെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യത്തില്‍ തീരുമാനമായത്. വീണയ്ക്കു വേണ്ടി പ്രചരണത്തിന് ഇറങ്ങിയവരെല്ലാം കോണ്‍ഗ്രസിന്റെ പ്രമുഖനേതാക്കളാണ്. കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ അടക്കമുള്ള നേതാക്കളാണ് വോട്ടു തേടി ശാസ്തമംഗലം വാര്‍ഡിലെത്തുന്നത്.
എല്‍.എല്‍.എം ബിരുദധാരിയായ വീണ എസ് നായര്‍ ഏഷ്യാനെറ്റ് പ്ലസ്, കിരണ്‍ ടിവി, ദൂരദര്‍ശന്‍ തുടങ്ങിയ ചാനലുകളിലെ അവതാരകയാണ്. കൂടാതെ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായ വീണ അസോസിയേഷന്‍ ഫോര്‍ ലീഗല്‍ എംപവര്‍മെന്റ് ആന്‍ഡ് റൂറല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ എന്ന സംഘടനയിലെ പ്രവര്‍ത്തക കൂടിയാണ്. കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്റെ മകനും ടെക്‌നോപാര്‍ക്ക് ഉദ്യോഗസ്ഥനുമായ കെ.പി.കെ തിലകനാണ് വീണയുടെ ഭര്‍ത്താവ്.
ശാസ്തമംഗലം വാര്‍ഡിനെ ഒരു മോഡല്‍ വാര്‍ഡാക്കി മാറ്റുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് വീണ പറഞ്ഞു. സത്രീശാക്തീകരണം, റോഡ് വികസനം, എല്ലാ വീടുകളിലും ഓര്‍ഗാനിക് കൃഷി എന്നിവ നടപ്പാക്കുകയാണ് ലക്ഷ്യം. ഓര്‍ഗാനിക് കൃഷി രീതി എല്ലാവീടുകളിലും നടപ്പിലാക്കുക വഴി വിഷമുക്ത പച്ചക്കറികള്‍ ലഭ്യമാക്കാനും, സ്‌കൂളുകളെ ലഹരി മുക്തമാക്കുന്നതിനും മുന്‍ഗണന നല്‍കും. ജൈവകൃഷിയെ പ്രോല്‍സാഹിപ്പിക്കുന്ന വീണ എസ് നായര്‍ക്ക് ചില ആശങ്കകളുമുണ്ട്. \' ശാസ്തമംഗലം വാര്‍ഡിലെ മിക്ക വീടുകളും നില്‍ക്കുന്നത് രണ്ടോ മൂന്നോ സെന്റിലാണ്. സ്ഥലപരിമിതിയുണ്ടെങ്കിലും നൂതന മാര്‍ഗങ്ങളിലൂടെ ജൈവകൃഷി ചെയ്യാം. വീട്ടിലെ ആവശ്യം കഴിഞ്ഞാല്‍ ബാക്കിയുള്ള പച്ചക്കറി വാര്‍ഡിലെ മറ്റു വീടുകളില്‍ വില്‍ക്കാന്‍ കഴിഞ്ഞാല്‍ വീട്ടമ്മമാര്‍ക്ക് ഒരു വരുമാനമാര്‍ഗമാകുകയും ചെയ്യും. ശാസ്തമംഗലം കുന്നില്‍ കുടുംബാംഗമായ സോമശേഖരന്‍ നായരുടേയും ലീനയുടേയും മകളാണ് ഇരുപത്തിയാറുകാരിയ ഈ യുവസ്ഥാനാര്‍ത്ഥി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha