അവരെ കൊന്നാല്‍ വെറുതെയിരിക്കില്ല... നായക്കളെ കൊല്ലുന്നവര്‍ക്കെതിരെ നിയമപരമായ നടപടിയെടുക്കുമെന്ന് ഡിജിപി ടി.പി സെന്‍കുമാര്‍

തെരുവ് നായ്ക്കളെ ഇനി മുതല്‍ കൊല്ലാന്‍ പാടില്ലെന്നാണ് ഡിജിപി ടി.പി സെന്‍കുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് നായക്കളെ കൊല്ലുന്നവര്‍ക്കെതിരെ നിയമപരമായ നടപടിയെടുക്കുമെന്ന് സെന്‍കുമാര്‍0 പറഞ്ഞിരുന്നു. സര്‍വകക്ഷിയോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ നിയമമല്ല. പൊലീസിന് ഭരണഘടനയും നിയമവും അനുസരിച്ച് മാത്രമാണ് പ്രവര്‍ത്തിക്കാനാകുകയെന്നും അദ്ദേഹം പറഞ്ഞു.
അക്രമകാരികളായ നായക്കളെ കൊല്ലേണ്ടത് ആവശ്യമാണെന്ന ഹൈക്കോടതി വിധി മറികടന്ന് തെരുവുനായക്കളെ കൊല്ലുന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന സര്‍ക്കുലര്‍ ഡി.ജി.പി ഇറക്കിയത് എങ്ങനെയെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം ചോദിച്ചിരുന്നു.
അക്രമകാരികളായ തെരുവുനായക്കളെ കൊല്ലാന്‍ മാത്രമാണ് കോടതികള്‍ അനുവാദം നല്‍കിയിരിക്കുന്നത്. അതിന്റെ പേരില്‍ തെരുവുനായക്കളെ കൊല്ലാന്‍ ആകില്ലെന്ന് ഡിജിപി പറഞ്ഞു. നായയെ കൊല്ലുന്നവരെ അറസ്റ്റ് ചെയ്യണമെന്ന് ഡി.ജി.പി: ചെങ്ങന്നൂരില്‍ എസ്‌ഐയെ കടിച്ച നായയെ തല്ലിക്കൊന്ന പൊലീസുകാരുടെ അറസ്റ്റ് വൈകുന്നത് എന്തുകൊണ്ട്?
പൊലീസ് പുറത്തിറക്കിയ സര്‍ക്കുലര്‍ സംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് ലഭിച്ചിട്ടില്ല. ലഭിച്ചാല്‍ മറുപടി നല്‍കും. നിയമലംഘനം ഉണ്ടായിട്ടുണ്ടെങ്കില്‍ അതേക്കുറിച്ച് വിശദീകരണം ചോദിക്കേണ്ടത് ഹൈക്കോടതിയാണ്. സര്‍വകക്ഷി യോഗത്തിലെ തീരുമാനം അനുസരിച്ച് പൊലീസിന് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും ഡി.ജി.പി കൂട്ടിച്ചേര്‍ത്തു.
കടുകുമണ്ണയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ പങ്കെടുത്ത മാവോവാദികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പാലക്കാട്ടേക്ക് കേന്ദ്രസേനയെ വിളിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിനായി 19 കന്പനി കേന്ദ്ര സേനയെ ആവശ്യപ്പെട്ടുവെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ബിഹാര്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ സേനയെ കിട്ടാന്‍ വിഷമമുണ്ടെന്നും സെന്‍കുമാര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha