പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ജോയി കുളനട അര്‍ബുദബാധയെ തുടര്‍ന്ന് അന്തരിച്ചു

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ജോയി കുളനട അന്തരിച്ചു. അര്‍ബുദ ബാധിതനായി വളരെ നാളായി ചികിത്സയിലായിരുന്നു. കേരള ലളിതകലാ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. കേരള കാര്‍ട്ടൂണ്‍ അക്കാദമി വൈസ് ചെയര്‍മാനായിരുന്നു. കേരള അനിമേഷന്‍ അക്കാദമി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കോളേജ് വിദ്യാഭ്യാസകാലത്ത് \'പന്തളീയന്‍\' കോളജ് മാഗസിന്റെ സ്റ്റുഡന്റ് എഡിറ്ററായാണു വരയുടെ ലോകത്തേക്ക് ചുവടുവെയ്ക്കുന്നത്. പ്രചോദനമായതു നാട്ടുകാരനായ പ്രശസ്തകാര്‍ട്ടൂണിസ്റ്റ് പി.കെ. മന്ത്രിയും. 1969ല്‍ മലയാളനാട് വാരികയില്‍ ആദ്യകാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു. വരയുടെ നാല്‍പ്പതാം വര്‍ഷത്തിലെത്തി നില്‍ക്കുന്ന ജോയിയെ ഓര്‍മ്മിക്കാന്‍ നര്‍മ്മഭൂമിയിലെ സൈലന്റ് പ്ലീസ് എന്ന ഒറ്റകാര്‍ട്ടൂണ്‍ പംക്തി മതിയാവും.
1977ല്‍ വിദേശത്ത് ജോലി ലഭിച്ചുവെങ്കിലും പ്രവാസ ദുരിതങ്ങള്‍ക്കിടയിലും ജോയിയുടെ തൂലിക കൂടുതല്‍ ഭാവനാസമ്പന്നമായി. \' ഗള്‍ഫ് കോര്‍ണര്‍ \'എന്ന പംക്തിയിലൂടെ പ്രവാസലോകത്തിന്റെ ദുഃഖങ്ങളും സ്വപ്‌നങ്ങളും പൊങ്ങച്ചങ്ങളും മലയാളിയെ ചിന്തിപ്പിക്കുകയും ചെയ്തു. ലോകകാര്‍ട്ടൂണ്‍ മേഖലയെ അടുത്തറിയാനും പ്രവാസജീവിതം പ്രചോദകമായി. ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളായ എമിറേറ്റ്‌സ് ന്യൂസ്, അറബി മാസികയായ അല്‍ ഹദാഫ് തുടങ്ങിയവയിലൂടെ ജോയിയുടെ നിശബ്ദ കാര്‍ട്ടൂണുകള്‍ ലോകത്തെ ചിരിപ്പിച്ചു.
മലയാളത്തില്‍ ജോയിയുടെ കരസ്പര്‍ശം പതിയാത്ത പ്രസിദ്ധീകരണങ്ങള്‍ നന്നേ കുറവ്. സ്‌പോര്‍ട്‌സ് കാര്‍ട്ടൂണിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ജോയി കാച്ചിക്കുറുക്കിയ നര്‍മ്മ സംഭാഷണങ്ങള്‍ അടങ്ങിയ അനേകം കാര്‍ട്ടൂണുകള്‍ക്കു തൂലിക ചലിപ്പിച്ചു. എങ്കിലും ലോകമാകെ ജോയിയെ അറിയുന്നതു നിശബ്ദതയുടെ വരകാരനായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha