Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..

കിഫ്ബിക്കെതിരായ ഇഡി നീക്കത്തിനെതിരെ അഞ്ച് എം എൽ എമാർ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും; കിഫ്ബി കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക് ഇന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മുന്പാകെ ഹാജരാകില്ല... ഇഡിയെ വെല്ലുവിളിച്ച് സർക്കാരിന്റെ നീക്കം...

11 AUGUST 2022 11:20 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സമ്പൂർണ്ണ അധികാരങ്ങൾ സുപ്രീംകോടതി നൽകിയത്. അതുകൊണ്ട് തന്നെ ഇഡി എന്നത് കേന്ദ്രസർക്കാരിന്റെ മുഖ്യ ആയുധമാണ് എന്നുതന്നെ പറയുവാൻ സാധിക്കും. ഇത് മനസ്സിലാക്കിയാണ് മുൻ മന്ത്രി തോമസ് ഐസക്കിനു പിന്നാലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) ഹർജിയുമായി കൂടുതൽ ഒരു കൂട്ടം എംഎൽഎമാരും ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്. ഇത് സിപിഎം തീരുമാന പ്രകാരമാണ്. നിയമപോരാട്ടത്തിന് കൂടുതൽ മാധ്യമ ശ്രദ്ധ ഉറപ്പിക്കാനുള്ള നീക്കം. ഈ ഹർജിയിൽ ഹൈക്കോടതി എടുക്കുന്ന നിലപാട് നിർണ്ണായകമാകും.

അതോടൊപ്പം തന്നെ കിഫ്ബി കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക് ഇന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മുന്പാകെ ഹാജരാകില്ല എന്നും വ്യക്തമാക്കിയിരുന്നു. രാവിലെ പതിനൊന്നിന് കൊച്ചിയിലെ ഓഫീസിൽ എത്താനാണ് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ കിഫ്ബിയുമായി ബന്ധപ്പെട്ട് എതു സാഹചര്യത്തിലാണ് തനിക്ക് നോട്ടീസ് നൽകിയത് എന്ന് മറുപടി വേണമെന്നാവശ്യപ്പെട്ട് തോമസ് ഐസക് കത്ത് നൽകുമെന്നാണ് ലഭ്യമാകുന്ന വിവരം. ഇത് രണ്ടാം തവണയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തോമസ് ഐസക്കിനോട് ഹാജരാകാൻ ആവശ്യപ്പെടുന്നത് തന്നെ. കിഫ്ബിയ്ക്ക് പണ സമാഹരണത്തിനായി വിദേശ ഫണ്ട് സ്വീകരിച്ചതലടക്കം കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ ലംഘിച്ചെന്നാണ് ഉയരുന്ന ആരോപണം. എന്നാൽ റിസർവ് ബാങ്ക് ചട്ടങ്ങൾ അനുസരിച്ചാണ് പ്രവർത്തിച്ചതെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പോലുളള ഏജൻസികളെ രാഷ്ട്രീയ വേട്ടയാടലിനുളള ആയുധമാക്കി കേന്ദ്ര സർക്കാർ ഉപയോഗിക്കുന്നെന്നുമാണ് സിപിഎം നിലപാട് വ്യക്തമാക്കുന്നത്.

എന്നാൽ അതിനിടെ കിഫ്ബിയേയും മസാല ബോണ്ടുകളെയും പറ്റി വ്യക്തത നൽകണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നൽകിയ സമൻസുകർക്കെതിരെയുള്ള മുൻ ധനമന്ത്രി തോമസ് ഐസക്കിന്‍റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നതാണ്. വിദേശ നാണ്യ വിനിമയ നിയമ പ്രകാരമുള്ള നടപടിയുടെ ഭാഗമായാണ് സമൻസെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും താൻ ചെയ്ത കുറ്റമെന്തെന്നോ കിഫ്ബിയോ താനോ ചെയ്ത നിയമ ലംഘനം എന്താണെന്നോ സമൻസുകളിൽ പറയുന്നില്ലെന്ന് ഹർജിയിൽ ആരോപിക്കുകയുണ്ടായി. കൂടാതെ കിഫ്ബിയുടെ എല്ലാ പ്രവർത്തനങ്ങളും നിയമപരമാണ്. കേരള ഇൻഫ്രാസ്ട്രക്‌ചർ ഇൻവെസ്റ്റ്‌മെ‌ന്റ് ഫണ്ട് ആക്ട് പ്രകാരമുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഹർജിയിൽ വിശദീകരിക്കുകയാണ് ചെയ്യുന്നത്. സമൻസുകളുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ തടയണമെന്നാണ് ഹർജിയിലെ ആവശ്യം എന്നത്.

അതേസമയം കിഫ്ബിക്കെതിരായ ഇഡി നീക്കത്തിനെതിരെ അഞ്ച് എം എൽ എമാർ സമർപ്പിച്ച ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. കെ കെ ശൈലജ ,ഐബി സതീഷ്, എം മുകേഷ് ,ഇ ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് പൊതു താൽപര്യ ഹർജി നൽകിയിരിക്കുന്നത്. 73000 കോടി രൂപയുടെ പദ്ധതിയായ കിഫ് ബിയെ തകർക്കാൻ മസാല ബോണ്ടിന്റെ പേര് പറഞ്ഞ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ശ്രമിക്കുന്നെന്നാണ് ഹർജിയിലെ ആരോപണം എന്നത്. ബൃഹത്തായ പദ്ധതികൾ നിസ്സാര കാരണത്താൽ തന്നെ തകർക്കരുതെന്ന സുപ്രീംകോടതി നിർദേശത്തിന്റെ ലംഘനമാണിത്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടപടി സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളിലേക്കുള്ള കടന്നു കയറ്റമെന്നും ഹർജിയിൽ പറയുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിൽ ചുവന്ന കൊടി ഉയർന്നു ഖമേനിയുടെ ഉയിർപ്പ്..! ട്രംപിന് 'ഡെത്ത് വാറണ്ട്'..! ഇറാനെ കൂട്ടിയിട്ട് കത്തിക്കാൻ IDF  (1 minute ago)

റൊമാൻ്റിക്ക് കോമഡി ജോണറിൽ അടി പടലം കളി അഭ്യാസം; ചിത്രീകരണം ജൂലൈ 5-ന് ആരംഭിച്ചു!!!  (8 minutes ago)

"ഡയലോഗുമടിച്ച് റഹീം മൂടുംതട്ടിപ്പോയി..! ഭ്രാന്തിളകി സഖാക്കൾ പൊട്ടിച്ചത് ശ്യാമിന്റെ ജീവിതം..!ED ഇറങ്ങും..! തിരിഞ്ഞുനോക്കാതെ പരിഷകൾ."  (14 minutes ago)

ഇഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യാപേക്ഷയ്ക്ക് മുമ്പ് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ കോടതി  (54 minutes ago)

അപകടത്തില്‍പ്പെട്ട് ട്രക്കില്‍ നിന്ന് റോഡില്‍ ചിതറിയ മാമ്പഴം കൈക്കലാക്കാന്‍ വഴിയാത്രക്കാരുടെ തിക്കും തിരക്കും  (1 hour ago)

മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യു കൊല്ലപ്പെട്ട കേസില്‍ കുറ്റം നിഷേധിച്ച് പ്രതികള്‍  (1 hour ago)

11കാരിയുടെ മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെത്തിയ സംഭവം: 11കാരിയെ കുളത്തിലെറിഞ്ഞത് ജീവനോടെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (1 hour ago)

അലി ഖമനേയിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാന്‍ ഭരണകൂടം  (1 hour ago)

മുംബൈയില്‍ കനത്ത മഴയില്‍ വന്‍ നാശനഷ്ടം; റോഡ്, റെയില്‍, വ്യോമഗതാഗതം താറുമാറായി  (1 hour ago)

കേരള സര്‍വകലാശാലയുടെ ചോദ്യപ്പേപ്പറില്‍ ഗുരുതര പിഴവ്  (2 hours ago)

കേരളത്തിനായി നൂറ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചതായി റെയില്‍വേ മന്ത്രി  (2 hours ago)

മൂന്ന് വയസുകാരിയുടെ മരണത്തില്‍ മനംനൊന്ത് അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു  (3 hours ago)

G SUDHAKARAN കടുത്ത വിമർശനവുമായി ജി. സുധാകരൻ  (3 hours ago)

Anti-national-comments കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ  (3 hours ago)

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളുന്നത് തടയാനെത്തിയ കോർപ്പറേഷന്റെ ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം; ഇത് ആദ്യത്തെ സംഭവമല്ലെന്ന് ജീവനക്കാരൻ; നേരത്തെയും ആക്രമണമുണ്ടായി  (4 hours ago)

Malayali Vartha Recommends