പാലക്കാട്ടെ ഷാജഹാന്‍ വധക്കേസ്; പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് യുവാക്കളെ കാണാനില്ലെന്ന് പരാതി, കൊട്ടേക്കാട് സ്വദേശികളായ ആവാസ്, ജയരാജ് എന്നിവരെ കാണാനില്ലെന്ന് പറഞ്ഞ് ഇരുവരുടേയും അമ്മമാർ രംഗത്ത്

പാലക്കാട്ടെ ഷാജഹാന്‍ വധക്കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് യുവാക്കളെ കാണാനില്ലെന്ന് പരാതി ലഭിച്ചതായി റിപ്പോർട്ട്. കൊട്ടേക്കാട് സ്വദേശികളായ ആവാസ്, ജയരാജ് എന്നിവരെ കാണാനില്ലെന്നാണ് പറഞ്ഞ് ഇരുവരുടേയും അമ്മമാർ രംഗത്ത് എത്തിയിരിക്കുന്നത്. പാലക്കാട് ജില്ലാ കോടതിയെ സമീപിച്ചിരിക്കുകയാണ് ഇവർ. പരാതി ഫയലില്‍ സ്വീകരിച്ച കോടതി, അന്വേഷണം നടത്താനായി അഭിഭാഷക കമ്മിഷനെ നിയോഗിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ കോടതിയുടെ നിര്‍ദേശപ്രകാരം അഭിഭാഷക കമ്മിഷന്‍ പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനില്‍ പരിശോധന നടത്തി. ശനിയാഴ്ച ഉച്ചയോടെയാണ് കമ്മിഷന്‍ പോലീസ് സ്റ്റേഷനിലെത്തി അന്വേഷണം ആരംഭിച്ചത്. കൂടാതെ യുവാക്കളുടെ അമ്മമാരും പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു.
അതേസമയം സി.പി.എം നേതാവായ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എട്ടുപേരാണ് അറസ്റ്റിലായിരുന്നത്. കേസില്‍ ആദ്യം അറസ്റ്റിലായ നാലുപേരെ കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പിന്നാലെ പ്രതികളെല്ലാം ബി.ജെ.പി-ആര്‍.എസ്.എസ്. അനുഭാവികളാണെന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. അതേസമയം, തങ്ങള്‍ സി.പി.എം അനുഭാവികളാണെന്ന് ചില പ്രതികള്‍ കഴിഞ്ഞദിവസം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha























