രാത്രി സമയങ്ങളില്‍ സ്‌കൂൾ പരിസരത്ത് ഇരിക്കുന്നത് പതിവാക്കി: സ്‌കൂളും പരിസരവും നിരീക്ഷിച്ചതിന് ശേഷം കഞ്ഞിപ്പുരയിലെ സി.സി.ടി.വി. അടിച്ച് മാറ്റി 19കാരൻ

ഗവണ്‍മെന്റ് സ്‌കൂളിന്റെ കഞ്ഞിപ്പുരയിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി. ക്യാമറ മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. പായിപ്പാട് തൈയാട്ടുകോളനിയില്‍ തൈയാട്ട് പാടിഞ്ഞാറേതില്‍ വീട്ടില്‍ ശരത് ചന്ദ്ര(19) നെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പായിപ്പാട് നാലുകോടിയിലുള്ള ഗവണ്‍മെന്റ് സ്‌കൂളിന്റെ കഞ്ഞിപ്പുരയില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി. ക്യാമറ ഇയാൾ മോഷ്ടിക്കുകയായിരുന്നു.
രാത്രി സമയങ്ങളില്‍ സ്‌കൂളിന്റെ ഭാഗത്ത് ഇരിക്കുന്നത് പതിവാക്കിയ പ്രതി മോഷണം നടത്തുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ സ്‌കൂളും പരിസരവും നിരീക്ഷിച്ചതിന് ശേഷമാണ് ഇയാള്‍ കഞ്ഞിപ്പുരയില്‍ ഇരുന്ന ക്യാമറ മോഷ്ടിച്ചത്. സ്‌കൂള്‍ അധികൃതരുടെ പരാതിയെ തുടര്‍ന്ന് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
തൃക്കൊടിത്താനം എസ്.എച്ച്.ഒ. ഇ.അജീബ്, എസ്.ഐ. ബോബി വര്‍ഗീസ്, എ.എസ്.ഐ. മാരായ സാന്‍ജോ, ബിജുമോന്‍, സി.പി.ഒ. ശ്രീകാന്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha

























