നഗ്നനായി മോഷണം നടത്തുക രീതി, ആള്‍ത്താമസമില്ലാത്തതും പ്രായമായവര്‍ ഒറ്റക്ക് കഴിയുന്ന വീടുകൾ ഉന്നംവെക്കും, കണ്ണൂരുകാരുടെ ഉറക്കം കളഞ്ഞ നഗ്നനായ കള്ളന്‍ പിടിയില്‍

കണ്ണൂരിൽ നഗ്നനായി കവര്‍ച്ച നടത്തിയിരുന്ന മോഷ്ടാവ് പൊലീസ് പിടിയില്‍. ഒരു മാസത്തിലേറെയായി കണ്ണൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും നഗ്നനായി കവർച്ച നടത്തിയ മോഷ്ടാവാണ് പിടിയിലായത്. അബ്ദുല്‍ കബീര്‍ എന്ന വാട്ടര്‍ മീറ്റര്‍ കബീറിനെ (56) ആണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തതത്.
കോഴിക്കോട് നിന്ന് കണ്ണൂരില്‍ മോഷണം നടത്താനായി എത്തിയപ്പോള്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്. മലപ്പുറം മഞ്ചേരി സ്വദേശിയായ ഇയാള്‍ ഗൂഡല്ലൂര്‍ ബിതര്‍ക്കാടാണ് താമസം. നഗ്നനായി മോഷണം നടത്തുന്നതാണ് രീതി.
ആള്‍ത്താമസമില്ലാത്തതും പ്രായമായവര്‍ ഒറ്റക്ക് കഴിയുന്ന വീടുകളുമാണ് ഇയാള്‍ ഉന്നംവെച്ചിരുന്നത്. നഗ്നനായി രാത്രി വീട്ടുമുറ്റത്ത് എത്തിയ മോഷ്ടാവിന്റെ ദൃശ്യം വിവിധ സി.സി.ടിവികളില്‍ പതിഞ്ഞിരുന്നു.ഇയാള്‍ക്കെതിരെ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി 11 കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























