ഫ്‌ലാറ്റിലെ കൊലപാതകം... പിടിയിലായ അര്‍ഷാദിനെ ഫ്‌ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി; കൊന്നത് മംഗലാപുരത്ത് നിന്നു വാങ്ങിയ കഞ്ചാവിന്റെ പണത്തിന്റെ പേരിലെന്ന് പ്രതി

ഇടച്ചിറയിലെ ഫ്‌ലാറ്റിലെ കൊലപാതകത്തില്‍ പിടിയിലായ അര്‍ഷാദിനെ ഫ്‌ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അര്‍ഷാദ് കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസ് ഫ്‌ലാറ്റില്‍ നിന്ന് കണ്ടെടുത്തു. മുറിയിലെ ചോരപ്പാടുകള്‍ കഴുകിക്കളയാന്‍ ഉപയോഗിച്ച ചൂലൂം കണ്ടെടുത്തു.
അര്‍ഷാദ് ഫ്‌ലാറ്റില്‍ വരുമ്‌ബോള്‍ തൊപ്പി വച്ച് തല താഴ്ത്തിയാണ് നടന്നിരുന്നതെന്ന് സമീപ മുറികളില്‍ താമസിച്ചിരുന്നവര്‍ പൊലീസിനോട് പറഞ്ഞു. അര്‍ഷാദിനെ ഇവര്‍ തിരിച്ചറിഞ്ഞു. ഇടച്ചിറയിലെ ഫ്‌ലാറ്റില്‍ മലപ്പുറം സ്വദേശി സജീവ് കൃഷ്ണന്‍ (23) കൊല്ലപ്പെട്ടത് മംഗലാപുരത്തു നിന്ന് വാങ്ങിയ കഞ്ചാവിന്റെ പേരില്‍.
മംഗലാപുരത്തു നിന്ന് കഞ്ചാവ് വാങ്ങാന്‍ പ്രതി അര്‍ഷാദ്, സജീവ് കൃഷ്ണന് 55000 രൂപ നല്‍കിയിരുന്നതായി ഇന്‍ഫോപാര്‍ക്ക് പൊലീസ് പറഞ്ഞു. സജീവ് ട്രെയിനില്‍ കഞ്ചാവ് കൊച്ചിയില്‍ എത്തിച്ചു. സജീവ് ഇതില്‍ ഭൂരിഭാഗവും വിറ്റിട്ടും അര്‍ഷാദിന് പണം തിരികെ നല്‍കിയില്ല. ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലെത്തിയതെന്നാണ് അര്‍ഷാദ് പറയുന്നത്. അമിതമായി ലഹരി ഉപയോഗിക്കുന്നയാളാണ് അര്‍ഷാദെന്ന് പൊലീസ് പറഞ്ഞു.
അര്‍ഷാദിനെ ശനി വൈകിട്ട് ആറിനാണ് പൊലീസ് കൊലപാതകം നടന്ന കാക്കനാട് ഇടച്ചിറയിലെ ഓക്‌സോണിയ ഫ്‌ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. രാത്രി എട്ടു വരെ തെളിവെടുപ്പ് നീണ്ടു. തൃക്കാക്കര എസിപി പി വി ബേബി, ഇന്‍ഫോപാര്‍ക്ക് സിഐ ബിബിന്‍ ദാസ് എന്നിവരുടെ നേതൃത്വത്തിലായിതുന്നു തെളിവെടുപ്പ്. സജീവിന്റെ സഹതാമസക്കാരായ ഷിബിലി, അംജദ് എന്നിവരെ തെളിവെടുപ്പിനിടെ ഫ്‌ലാറ്റിലേക്ക് വരുത്തി.
https://www.facebook.com/Malayalivartha

























