Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..


നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...

ഇനി CPIയുടെ മുഖ്യമന്ത്രി... CPMനെ ആട്ടിയോടിച്ചു! പിണറായിയെ പറപ്പിച്ചു... കാനം നാവ് പണയം വയ്ക്കരുത്

20 AUGUST 2022 10:55 PM IST
മലയാളി വാര്‍ത്ത

More Stories...

  വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ... നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയം.. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു,,,,

തലശ്ശേരി ഫസൽ കൊലക്കേസ്..... കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി

ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ ക്ഷണിച്ച് മുഖ്യമന്ത്രി...

ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..

വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..

രണ്ടു വര്‍ഷത്തേയ്ക്കെങ്കിലും സിപിഐ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സിപിഐ കൊല്ലം ജില്ലാ സമ്മേളനം. സിപിഐ മന്ത്രിമാരെ മുഖ്യമന്ത്രി അവഗണിക്കുന്നുവെന്നും പിണറായി സർക്കാർ എന്ന് എൽഡിഎഫ് സർക്കാരിനെ ബ്രാൻഡ് ചെയ്യുന്നുവെന്നും സമ്മേളനം കുറ്റപ്പെടുത്തി.

പാര്‍ട്ടിക്ക് മുന്‍പ് മുഖ്യമന്ത്രിയുണ്ടായിട്ടുണ്ടെന്നും രണ്ട് വര്‍ഷത്തേക്കെങ്കിലും മുഖ്യമന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ഇനിയും ഉന്നയിക്കണമെന്നുമാണ് പൊതുചര്‍ച്ചയില്‍ ഉയര്‍ന്ന ആവശ്യം. പ്രധാനപ്പെട്ട വകുപ്പുകള്‍ പുതിയതായി ചോദിച്ചുവാങ്ങാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നും ഉണ്ടായിരുന്ന നല്ല വകുപ്പുകള്‍ സിപിഎം പിടിച്ചെടുത്തുവെന്നും അഭിപ്രായമുയര്‍ന്നു.

സിപിഐ ജില്ലാ സമ്മേളനങ്ങളില്‍ സിപിഎമ്മിനും സംസ്ഥാന സര്‍ക്കാരിനും പലതരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉണ്ടായെങ്കിലും കൊല്ലത്ത് നടന്നത് അധികാരവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ്. കുറച്ച് കാലത്തേക്കെങ്കിലും മുഖ്യമന്ത്രി സ്ഥാനം നേടിയെടുക്കാന്‍ നേതാക്കള്‍ ശ്രമിക്കണം. പലപ്പോഴും സിപിഐ മന്ത്രിമാരുടെ വകുപ്പില്‍ നടക്കുന്ന ഉദ്യോഗസ്ഥ നിയമനം പോലും മന്ത്രിമാര്‍ അറിയുന്നില്ല. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ പ്രതികരിക്കാന്‍ പലപ്പോഴും തയ്യാറാകുന്നില്ലെന്ന വിമര്‍ശനമാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നേരെയുണ്ടായത്.

പല പ്രധാന വിഷയങ്ങളിലും കാനം രാജേന്ദ്രന്‍ മൗനം പാലിക്കുകയാണ്. സംസ്ഥാന സെക്രട്ടറി നാവ് പണയം വെയ്ക്കാന്‍ പാടില്ലെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചിട്ടുണ്ട്. സര്‍ക്കാരിനെയും മുന്നണിയേയും ബാധിക്കുന്ന ഒരു പ്രശ്‌നമുണ്ടായാല്‍ കാനം രാജേന്ദ്രന്‍ മിണ്ടാറില്ല. മുന്‍പുള്ള സിപിഐ സെക്രട്ടറിമാര്‍ ഇങ്ങനെയായിരുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധിക സുരക്ഷയ്ക്കും രൂക്ഷമായി വിമര്‍ശനം. അധിക പോലീസ്‌ സുരക്ഷ ഇടതു മുഖ്യമന്ത്രിക്കു ചേര്‍ന്നതല്ലെന്നു പ്രതിനിധി സമ്മേളനത്തില്‍ കൊട്ടാരക്കര മണ്ഡലം കമ്മിറ്റി വ്യക്‌തമാക്കി. അധിക സുരക്ഷ ജനങ്ങളില്‍നിന്ന്‌ അകറ്റുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

സി.പി.ഐ. ജില്ലാസമ്മേളനത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വിമര്‍ശനം. ഇടതുമുന്നണിയെ പിണറായിവത്കരിക്കുകയാണെന്നായിരുന്നു പ്രധാന വിമര്‍ശനം. 'കേന്ദ്രത്തില്‍ ഹിന്ദുത്വവത്കരണം കേരളത്തില്‍ പിണറായിവത്കരണം' എന്നാണ് നാട്ടിലെ സംസാരമെന്ന് പുനലൂരില്‍നിന്നുള്ള പ്രതിനിധി കുറ്റപ്പെടുത്തി.

ജിഎസ്.ടി. കൗൺസിലിൽ പോയി മിണ്ടാതിരുന്ന് എല്ലാം അംഗീകരിച്ചശേഷം കേരളത്തിൽ വന്ന് തീരുമാനങ്ങളെ എതിർത്തുവെന്ന് മാറ്റി പറഞ്ഞുവെന്ന് ധനമന്ത്രി ബാലഗോപാലിനെതിരേയും ആരോപണമുയര്‍ന്നു. കൃഷിമന്ത്രി പി. പ്രസാദ്‌ പരാജയമാണെന്നു പ്രതിനിധികള്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.

സംസ്‌ഥാനത്തു സഹകരണമേഖല കൈയടക്കിവച്ചിരിക്കുന്ന സി.പി.എമ്മില്‍നിന്ന്‌ ഇടതു കാഴ്‌ചപ്പാടിനു നിരക്കാത്ത പ്രവണതകൾ ഉണ്ടാകുന്നുവെന്നു പ്രവര്‍ത്തന റിപ്പോര്‍ട്ടിലുണ്ട്‌. സഹകരണ മേഖലയില്‍ സി.പി.എം. തന്നിഷ്‌ട പ്രകാരമാണ്‌ പ്രവര്‍ത്തിക്കുന്നത്‌. സി.പി.എമ്മിന്റെ അപ്രമാദിത്വത്തിനെതിരേ ശക്‌തമായ നിലപാടു വേണമെന്ന ആവശ്യവും റിപ്പോര്‍ട്ടിലുണ്ട്‌.

പാര്‍ട്ടിക്ക് ദേശീയ നേതൃത്വമുണ്ടോയെന്ന് സംശയിക്കണമെന്നും വിമര്‍ശനമുണ്ടായി. 40 ലക്ഷം രൂപയുടെ തൊഴുത്ത് മുഖ്യമന്ത്രിയുടെ വീട്ടില്‍ നിര്‍മിച്ചതിലും രൂക്ഷവിമര്‍ശനം ഉയര്‍ന്നു. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളിലെ വീഴ്ചയും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

സി.പി.എം. പിന്‍വാതില്‍ നിയമനം നടത്തുന്നെന്നും വിമര്‍ശനമുയര്‍ന്നു. അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ പുറത്തുനില്‍ക്കുമ്പോഴാണ് ഇത്തരം നടപടി. ഇത് പാര്‍ട്ടി കണ്ടില്ലെന്നു നടിക്കരുതെന്നും ചര്‍ച്ചയില്‍ പ്രതിനിധികള്‍ പറഞ്ഞു. സഹകരണമേഖലയില്‍ ഇടത് കാഴ്ചപ്പാടിന് നിരക്കാത്ത പ്രവണതകളാണ് സി.പി.എം. സ്വീകരിക്കുന്നതെന്നും പ്രതിനിധികള്‍ പറഞ്ഞു.

കൊവിഡ് കാലത്ത് ആരോഗ്യവകുപ്പില്‍ സിപിഐഎമ്മുകാരെ തിരുകി കയറ്റി. ഉദ്യോഗസ്ഥ നിയമനം ചോദ്യം ചെയ്യുമ്പോള്‍ അടക്കം അവഗണിക്കുന്നു. സി.പി.എമ്മിനും സി.പി.ഐയ്‌ക്കും അല്ലാതെ എല്‍.ഡി.എഫിലെ ഒരു ഘടകകക്ഷിക്കും കൊല്ലം ജില്ലയില്‍ സ്വാധീനമില്ലെന്നു കേരള കോണ്‍ഗ്രസ്‌(ബി)യെ ലക്ഷ്യമിട്ടു പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ പറയുന്നു.പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ മറ്റു പരാമര്‍ശങ്ങള്‍:

ജില്ലയിലെ കാമ്പസുകളില്‍ AISF - SFI. സംഘടനകള്‍ തമ്മില്‍ നേര്‍ക്കുനേര്‍ മത്സരം നടക്കുന്നു. KSUവും ABVPയും നേട്ടമുണ്ടാക്കിയാലും എ.ഐ.എസ്‌.എഫ്‌. വിജയിക്കാന്‍ പാടില്ലെന്നാണ്‌ എസ്‌.എഫ്‌.ഐയുടെ നിലപാട്‌. SFI പ്രവര്‍ത്തകരുടെ അക്രമവും മര്‍ദനവും നേരിട്ടാണ്‌ AISF പ്രവര്‍ത്തിക്കുന്നത്‌.

ആര്‍.എസ്‌.പി. കൊല്ലത്തു സംഘടനാ സംവിധാനവും ജനസ്വാധീനവും നഷ്‌ടപ്പെട്ട പാര്‍ട്ടിയാണ്‌. എല്‍.ഡി.എഫിലേക്കു തിരിച്ചെത്തണമെന്ന്‌ ആര്‍.എസ്‌.പിയിലെ ഒരു വിഭാഗം ആഗ്രഹിക്കുന്നു. എന്നാല്‍, യു.ഡി.എഫില്‍തന്നെ തുടരുന്നത്‌ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ പിടിവാശിയാണ്‌. പ്രേമചന്ദ്രന്‌ എം.പി. സ്‌ഥാനം നഷ്‌ടപ്പെട്ടാല്‍ ആര്‍.എസ്‌.പിയില്‍ പൊട്ടിത്തെറിയുണ്ടാകും. ജില്ലയില്‍ മുസ്ലിം സമുദായത്തില്‍ വര്‍ഗീയശക്‌തികള്‍ പിടിമുറുക്കുന്നു. ബി.ജെ.പി. ജില്ലയില്‍ വളര്‍ച്ചയുണ്ടാക്കി.

അതേസമയം, സിപിഐ ജില്ലാ സമ്മേളനം ഇന്ന് ഹരിപ്പാട്ട് തുടങ്ങുമ്പോൾ അതിലെ ചർച്ചകളെ തന്നെയാണ് ജനങ്ങളും ഉറ്റുനോക്കുന്നത്. പ്രാദേശിക വിഷയങ്ങൾക്കൊപ്പം സംസ്ഥാന ഭരണവും എൽ‍ഡിഎഫിലെ പ്രശ്നങ്ങളും ചർച്ചയാകാനുള്ള സാധ്യത തന്നെ കാരണം. പത്തനംതിട്ട, കൊല്ലം ജില്ലാ സമ്മേളനങ്ങളിലെ ചർച്ചകൾ ഇത്തരത്തിൽ വലിയ വാർത്തയായിരുന്നു. സിപിഐയെ സംബന്ധിച്ച് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ് ആലപ്പുഴ സമ്മേളനം. പാർട്ടിയിലെ പ്രബല ഗ്രൂപ്പുകൾ തമ്മിലുള്ള ബലാബലത്തിന് ആലപ്പുഴയിൽ വലിയ സാധ്യതയില്ല. എന്നാൽ, ചില വിഷയങ്ങളിൽ മുന്നണിയിലെ പ്രധാന കക്ഷിയായ സിപിഎമ്മിനോടുള്ള വിയോജിപ്പുകൾ ഇവിടെയും ചർച്ചയാകും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ... നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയം.. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു,,,,  (5 minutes ago)

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ 'ബിന്താങ് അദിപൂര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു....  (1 hour ago)

മണിപ്പൂരിൽ ഭീകരവാദി ആക്രമണത്തിൽ രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു...  (1 hour ago)

നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (1 hour ago)

തലശ്ശേരി ഫസൽ കൊലക്കേസ്..... കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി  (1 hour ago)

ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ ക്ഷണിച്ച് മുഖ്യമന്ത്രി...  (1 hour ago)

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും...  (1 hour ago)

പിണറായിയുടെ വഴിതന്നെ സതീശനും പിന്തുടർന്നോ  (1 hour ago)

CPM- ED -Attack കാർ നന്നാക്കാൻ ഇ.ഡിയുടെ സാമ്പത്തിക സഹായം  (2 hours ago)

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (2 hours ago)

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി  (2 hours ago)

എസ്‌.ഐ.ആർ ഭാഗമായുള്ള ഡ്യൂട്ടിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ ഇൻഷുറൻസ്  (2 hours ago)

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (3 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (3 hours ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (3 hours ago)

Malayali Vartha Recommends