കണ്ണീരടക്കാനാവാതെ നിലവിളിച്ച്..... തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം, മൂത്തമകന്‍ ഗുരുതരപരുക്കുകളോടെ ആശുപത്രിയില്‍, ഇന്നലെ രാത്രിയോടെയാണ് സംഭവം, കാറിലുണ്ടായിരുന്ന രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

കണ്ണീരടക്കാനാവാതെ നിലവിളിച്ച്..... തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം, മൂത്തമകന്‍ ഗുരുതരപരുക്കുകളോടെ ആശുപത്രിയില്‍, ഇന്നലെ രാത്രിയോടെയാണ് സംഭവം, കാറിലുണ്ടായിരുന്ന രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
നഗരൂര്‍ സ്വദേശി പ്രദീപും എട്ട് വയസുകാരനായ മകന്‍ ശ്രീദേവുമാണ് ദാരുണമായി മരിച്ചത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന പ്രദീപിന്റെ മൂത്ത മകന്‍ ശ്രീഹരിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് . അമിത വേഗതയിലെത്തിയ കാര്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നാണ് സൂചനകള്‍.
കല്ലിങ്കലില്‍വെച്ച് ഇന്നലെ രാത്രിയോടെയാണ് അപകടം നടന്നത്. സംഭവസ്ഥലത്തുവച്ചുതന്നെ പ്രദീപിന്റേയും മകന്റെയും മരണം സംഭവിച്ചിരുന്നു. കാര്‍ അമിത വേഗതയിലായിരുന്നുവെന്നും തെറ്റായ ദിശയില്‍ വന്നാണ് ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചതെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
കാറിലുണ്ടായിരുന്ന രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ മദ്യപിച്ചിരുന്നതായി സംശയമുണ്ട്. രണ്ടുപേരേയും വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























