പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഓഗസ്റ്റ് 22ന് ആരംഭിക്കുമെന്നു നിയമസഭാ സ്പീക്കര്‍.... പത്ത് ദിവസം സഭ സമ്മേളിച്ച് സെപ്റ്റംബര്‍ രണ്ടിനു പിരിയും, നിയമ നിര്‍മാണത്തിന് മാത്രമായി നാളെ ആരംഭിക്കുന്ന സഭാ സമ്മേളനം ശ്രദ്ധേയം

പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഓഗസ്റ്റ് 22ന് ആരംഭിക്കുമെന്നു നിയമസഭാ സ്പീക്കര്‍.... പത്ത് ദിവസം സഭ സമ്മേളിച്ച് സെപ്റ്റംബര്‍ രണ്ടിനു പിരിയും. 2022-23 വര്‍ഷത്തെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്തു പാസാക്കുന്നതിനായി കഴിഞ്ഞ ജൂണ്‍ 27 മുതല്‍ ചേര്‍ന്ന അഞ്ചാം സമ്മേളനം 15 ദിവസം സമ്മേളിച്ചു നടപടികള്‍ പൂര്‍ത്തിയാക്കി ജൂലൈ 21നാണു പിരിഞ്ഞത്.
അഞ്ചാം സമ്മേളനകാലയളവില്‍ നിലവിലുണ്ടായിരുന്ന ഓര്‍ഡിനന്‍സുകള്‍ക്കു പകരമുള്ള ബില്ലുകളും മറ്റ് അത്യാവശ്യ ബില്ലുകളും പരിഗണിക്കുന്നതിനായി ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ പ്രത്യേക സമ്മേളനം ചേരുമെന്ന പ്രഖ്യാപനത്തോടെയാണ് അഞ്ചാം സമ്മേളനം അവസാനിച്ചത്.
അതേസമയം അഞ്ചാം സമ്മേളനം ആരംഭിച്ച തീയതി മുതല്‍ 42 ദിവസ കാലയളവിനുള്ളില്‍ അന്നു നിലവിലുണ്ടായിരുന്ന 11 ഓര്‍ഡിനന്‍സുകള്‍ വീണ്ടും പ്രഖ്യാപിക്കാന്‍ കഴിയാതെവരികയും അവ റദ്ദാക്കുകയും ചെയ്തു.
അതുമൂലമുണ്ടായ അസാധാരണ സ്ഥിതിവിശേഷം മറികടക്കുന്നതിനായി, റദ്ദായിപ്പോയ ഓര്‍ഡിനന്‍സുകളുടെ സ്ഥാനത്തു പുതിയ നിയമ നിര്‍മാണം നടത്തുന്നതിനുവേണ്ടിയാണ് അടിയന്തരമായി ഇപ്പോള്‍ സമ്മേളനം ചേരുന്നതെന്നു സ്പീക്കര്‍ പറഞ്ഞു . നിയമ നിര്‍മാണത്തിന് മാത്രമായി നാളെ ആരംഭിക്കുന്ന സഭാ സമ്മേളനം ശ്രദ്ധേയമാണ്.
"
https://www.facebook.com/Malayalivartha

























