ശബരിമല ശ്രീകോവിലിന്റെ മേല്‍ക്കൂരയില്‍ ചോര്‍ച്ച.... അറ്റകുറ്റപ്പണി തുടങ്ങാന്‍ വൈകിയേക്കും, ശ്രീകോവിലിന്റെ മുകളില്‍ പൂര്‍ണമായ അറ്റകുറ്റപ്പണിക്ക് ദേവസ്വം ബോര്‍ഡ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി, അടുത്ത തീര്‍ത്ഥാടനകാലത്തിന് മുമ്പ് പണികള്‍ പൂര്‍ത്തിയാക്കും

ശബരിമല ശ്രീകോവിലിന്റെ മേല്‍ക്കൂരയില്‍ ചോര്‍ച്ച.... അറ്റകുറ്റപ്പണി തുടങ്ങാന്‍ വൈകിയേക്കും, ശ്രീകോവിലിന്റെ മുകളില്‍ പൂര്‍ണമായ അറ്റകുറ്റപ്പണിക്ക് ദേവസ്വം ബോര്‍ഡ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി, അടുത്ത തീര്‍ത്ഥാടനകാലത്തിന് മുമ്പ് പണികള്‍ പൂര്‍ത്തിയാക്കും.
പണികള്‍ നാളെ തുടങ്ങുമെന്നാണ് ദേവസ്വം അറിയിച്ചിരുന്നത്. ഹൈക്കോടതിയില്‍ നിന്ന് അനുമതി ലഭിക്കേണ്ടതിനാലാണ് പണികള്‍ നീട്ടിവച്ചത്.
ചോര്‍ച്ച ഭാഗത്തെ സ്വര്‍ണപ്പാളികള്‍ക്ക് കേടും സുഷിരങ്ങളുമില്ല. ബാക്കി കൂടി ഇളക്കി നോക്കിയാലേ സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ കഴിയൂകയുള്ളൂ.
.അറ്റകുറ്റപ്പണിക്ക് ആവശ്യമായ സ്വര്‍ണം ബോര്‍ഡിന്റെ ശേഖരത്തില്‍ നിന്നെടുക്കും. സ്പോണ്‍സര്‍മാരെ കണ്ടെത്താനുള്ള നിര്‍ദേശം നടപ്പിലാകാത്തത് കൊണ്ടാണിത്.
1997ലാണ് ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞത്. പലകകള്‍ക്കു മുകളില്‍ ചെമ്പ് തകിടുകള്‍ പാകി അതിനു മുകളിലാണ് സ്വര്‍ണം പൊതിഞ്ഞത്. 30 സെന്റിമീറ്റര്‍ നീളവും 30 സെന്റിമീറ്റര്‍ വീതിയുമുള്ള സ്വര്‍ണപ്പാളികളാണ് ഉപയോഗിച്ചത്.
പാളികള്‍ ചേരുന്ന ഭാഗത്ത് ആണിയടിച്ചും കെമിക്കല്‍ ഉപയോഗിച്ചുമാണ് ഉറപ്പിച്ചിട്ടുള്ളത്. ആണി അയഞ്ഞതായും കാല്‍നൂറ്റാണ്ടിനിടെ കെമിക്കല്‍ സ്വാഭാവികമായും ഇളകിയതു കൊണ്ടുമാണ് ചോര്‍ച്ചയെന്ന് കണ്ടെത്തിയിരുന്നു.
അതേസമയം പതിനെട്ടാംപടിക്ക് മീതേ മടക്കിവെക്കാന്‍ പാകത്തിനുള്ള മേല്‍ക്കൂര തയ്യാറാക്കിയേക്കും. ഗെസ്റ്റ് ഹൗസുകളുടെ നവീകരണത്തിനും പമ്പയില്‍ അലങ്കാരഗോപുരം നിര്‍മിക്കാനും തീരുമാനിച്ചിട്ടുണ്ട്. ശ്രീകോവില്‍ മേല്‍ക്കൂരയിലെ സമ്പൂര്‍ണ അറ്റകുറ്റപ്പണിക്ക് 4.77 ലക്ഷം രൂപയാണ് കണക്കാക്കുന്നത്. ഇത് ദേവസ്വം ബോര്‍ഡ് വഹിക്കും. സ്വര്‍ണപ്പാളികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലാത്തതിനാല്‍ ചെലവ് അധികമാകില്ലെന്നാണ് കരുതുന്നത്.
കനത്ത ചൂടുള്ളപ്പോഴും മഴ പെയ്യുമ്പോഴും തീര്‍ഥാടം സുഗമമാക്കാനാണ് പതിനെട്ടാംപടിക്ക് മേല്‍ക്കൂര നിര്‍മിക്കുന്നത്. അവശ്യഘട്ടങ്ങില്‍ ഉപയോഗിക്കാവുന്നതും അല്ലാത്ത വേളയില്‍ മടക്കിവെക്കാന്‍ സാധിക്കുന്നതുമാകും സംവിധാനം.
https://www.facebook.com/Malayalivartha

























