ചിന്നക്കനാലില്‍ വീടിനോടു ചേര്‍ന്നു യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു..... മൃതദേഹത്തിനു ചുറ്റുമുള്ള ഭാഗം കത്തിയിട്ടില്ലെന്നും മണ്ണെണ്ണയോടൊപ്പം മറ്റെന്തോ രാസവസ്തു തീ പിടിക്കാന്‍ കാരണമായെന്നും ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തി, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ്

ചിന്നക്കനാലില്‍ വീടിനോടു ചേര്‍ന്നു യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു.....
സംഭവസ്ഥലത്തു ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയ ശേഷം ഇന്നലെ ഉച്ചയോടെ തരുണിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടു പോയി, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ്.
301 കോളനി സ്വദേശി തരുണിനെ(23)യാണു വെള്ളിയാഴ്ച വൈകിട്ട് 6നു മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനു ചുറ്റുമുള്ള ഭാഗം കത്തിയിട്ടില്ലെന്നും മണ്ണെണ്ണയോടൊപ്പം മറ്റെന്തോ രാസവസ്തു തീ പിടിക്കാന്‍ കാരണമായെന്നും ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്നു പോസ്റ്റ്‌മോര്‍ട്ടം നടക്കുമെന്നാണു പൊലീസ് നല്‍കുന്ന വിവരം.
സംഭവത്തിനു ശേഷം ഇവിടെ നിന്നു പോയ തരുണിന്റെ അമ്മയുടെ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ചിന്നക്കനാല്‍ സ്വദേശിയായ ഇയാള്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇതിനിടെ തരുണിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ചു നാട്ടുകാര്‍ രംഗത്തെത്തി. തരുണ്‍ ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്.
തരുണിന്റെ കത്തിക്കരിഞ്ഞ മൃതദേഹം വീട്ടുകാര്‍ കാണുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ഇയാളെ പുറത്തു കണ്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. തരുണിന്റെ വീട്ടില്‍ നിന്നു 100 മീറ്റര്‍ താഴെ തൊഴിലാളികള്‍ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു.
അസ്വാഭാവികമായ ശബ്ദമോ നിലവിളിയോ കേട്ടില്ലെന്നും ഇവര്‍ പറയുന്നു. മൃതദേഹം തുടലില്‍ പൂട്ടിയിട്ടതിനു സമീപത്തു നിന്നു മണ്ണെണ്ണക്കന്നാസും ചൂരല്‍വടിയും കണ്ടെത്തിയതും ദുരൂഹതയേറുന്നു. സംഭവം നടക്കുമ്പോള്‍ അമ്മ സാറ വീട്ടിലുണ്ടായിരുന്നില്ല. തരുണിന്റെ മുത്തശ്ശി അമ്മിണി വീട്ടിലുണ്ടായിരുന്നെങ്കിലും പ്രായാധിക്യം മൂലം ഇവര്‍ക്കു പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
"
https://www.facebook.com/Malayalivartha

























