Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

'അവന്‍ അടുത്ത് കിടന്നപ്പോള്‍ കൊല്ലാനുള്ള കലിയായിരുന്നു.... എങ്ങനെ കൊല്ലണമെന്ന് ആലോചിച്ച് യു ട്യൂബ് നോക്കി.... ഉടന്‍ അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് കൊലപ്പെടുത്തിയെന്ന്' പ്രതി അര്‍ഷാദ്..... സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ പ്രതി അര്‍ഷാദ് പോലീസിനു മുമ്പില്‍ കുറ്റസമ്മതം നടത്തിയതിങ്ങനെ....

21 AUGUST 2022 07:14 AM IST
മലയാളി വാര്‍ത്ത

'അവന്‍ അടുത്ത് കിടന്നപ്പോള്‍ കൊല്ലാനുള്ള കലിയായിരുന്നു.... എങ്ങനെ കൊല്ലണമെന്ന് ആലോചിച്ച് യു ട്യൂബ് നോക്കി.... ഉടന്‍ അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് കൊലപ്പെടുത്തിയെന്ന്' പ്രതി അര്‍ഷാദ്.....

കത്തികൊണ്ട് ഒരാളെ കുത്തിക്കൊല്ലുന്ന വീഡിയോ കണ്ടു. ഉടന്‍ അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് കുത്തിക്കീറുകയായിരുന്നു'- ഇന്‍ഫോ പാര്‍ക്കിനടുത്ത ഫ്ലാറ്റില്‍ മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണനെ (22) കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ പ്രതി കെ.കെ. അര്‍ഷാദ് പോലീസിനു മുന്‍പില്‍ കുറ്റസമ്മതം നടത്തിയതിങ്ങനെ...



ലഹരിമരുന്ന് വാങ്ങി വില്‍പ്പന നടത്താനായി പണം കടം നല്‍കി. വിറ്റ ശേഷം തിരിച്ചുതരാമെന്ന് പറഞ്ഞതല്ലാതെ തിരികെ തന്നില്ല. സംഭവദിവസം താനും സജീവ് കൃഷ്ണനും അമിതമായി കഞ്ചാവും എം.ഡി.എ.എ.യും ഉപയോഗിച്ചിട്ടുണ്ടായിരുന്നു.

 

ഇതിനിടെയാണ് പണത്തെ ചൊല്ലി കിടപ്പുമുറിയില്‍ തര്‍ക്കമുണ്ടായത്. തങ്ങള്‍ ബഹളം വെച്ചെങ്കിലും ഇതിനിടെ സജീവ് ഉറക്കത്തിലേക്ക് വീണു. തന്റെ കലിയടങ്ങാതായപ്പോഴാണ് കൊല്ലാനായി തീരുമാനിച്ചത്. മനുഷ്യശരീരത്തില്‍ കത്തിവെച്ച് എവിടേക്ക് കുത്തണമെന്ന് യൂട്യൂബ് നോക്കി മനസ്സിലാക്കിയാണ് പദ്ധതി ആസൂത്രണം ചെയ്തത്. താന്‍ ഒറ്റയ്ക്കാണ് സജീവിനെ കൊന്നതെന്ന് പ്രതി പറഞ്ഞതായി പോലീസ് അറിയിച്ചു.

 



കുറേ നേരത്തിനു ശേഷം മരിച്ചെന്ന് തിരിച്ചറിഞ്ഞതോടെ മൃതദേഹം എവിടെയെങ്കിലും ഒളിപ്പിക്കണമെന്നായി. അതിനായി ആദ്യം തറയില്‍ വീണ രക്തക്കറ കഴുകി വൃത്തിയാക്കിയതിനുശേഷം മൃതദേഹം ബെഡ്ഷീറ്റ് കൊണ്ട് പൊതിഞ്ഞ് ഫ്ളാറ്റിലെ മാലിന്യക്കുഴലുകള്‍ കടന്നുപോകുന്ന ഡക്ടില്‍ തള്ളിക്കയറ്റുകയായിരുന്നുവെന്നും പ്രതി അന്വേഷണ സംഘത്തോട് പറഞ്ഞു.

ഇരുവരും സംഭവ ദിവസം കഞ്ചാവും മറ്റ് ലഹരിമരുന്നും ഉപയോഗിച്ചിരുന്നതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന സാധനവും കഞ്ചാവ് തരികളും മുറിയിലെ ബെഡ്ഡില്‍ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ടായിരുന്നു.




അതേസമയം കാര്യങ്ങള്‍ പ്രതി പറഞ്ഞെങ്കിലും ഇതുമായി ബന്ധിപ്പിക്കുന്ന സാഹചര്യത്തെളിവുകള്‍ കൂടി ലഭിച്ചാലേ കാര്യങ്ങള്‍ വിശ്വസിക്കാന്‍ കഴിയൂവെന്ന് അന്വേഷണ സംഘം . ഇതൊക്കെ ഒറ്റയ്ക്കാണ് ചെയ്തതെന്ന് വിശദമായി ചോദ്യം ചെയ്യലിനുശേഷം മാത്രമേ സ്ഥിരീകരിക്കാനാകുകയുള്ളൂവെന്ന് തൃക്കാക്കര അസി. കമ്മിഷണര്‍ . ലഹരി ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയ്ക്ക് പിന്നിലെന്ന വിലയിരുത്തല്‍ ശരിവെയ്ക്കുന്നതാണ് വിവരങ്ങളെന്നും അദ്ദേഹം പറഞ്ഞു.



അതേസമയം യുവാവിനെ കുത്തിക്കൊന്ന് ഫ്ലാറ്റില്‍ മൃതദേഹം ഒളിപ്പിച്ച കേസിലെ മുഖ്യപ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് ആരംഭിച്ചു. മലപ്പുറം വണ്ടൂര്‍ അമ്പലപ്പടി പുത്തന്‍പുര വീട്ടില്‍ സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കോഴിക്കോട് ഇരിങ്ങല്‍ അയനിക്കാട് കോലാരിക്കണ്ടി കെ.കെ. അര്‍ഷാദിനെ (27) യാണ് കസ്റ്റഡിയില്‍ വാങ്ങിയത്. തൃക്കാക്കര അസി. കമ്മിഷണര്‍ പി.ബി. ബേബി, ഇന്‍ഫോപാര്‍ക്ക് സി.ഐ. വിപിന്‍ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലങ്ങളില്‍ അര്‍ഷാദിനെ എത്തിച്ച് തെളിവുകള്‍ ശേഖരിക്കുകയും ഇന്നലെ വൈകീട്ട് 5.45-നാണ് സംഭവം നടന്ന ഇന്‍ഫോപാര്‍ക്കിന് സമീപം ഇടച്ചിറ വല്യാട്ട് അമ്പലത്തിനടുത്തെ ഒക്‌സോണിയ ഫ്ലാറ്റില്‍ പ്രതിയെ എത്തിച്ചത്. 16-ാം നിലയിലെ ഫ്ലാറ്റിലും രക്ഷപ്പെട്ട വഴികളിലും ഉള്‍പ്പെടെ തെളിവെടുപ്പ് നടത്തി.



കൊലയ്ക്കുപയോഗിച്ച കത്തി മുറിയില്‍ നിന്നെടുത്തു , തറയിലെ രക്തം കഴുകാനായി ഉപയോഗിച്ച ചൂല്‍, മൃതദേഹം പൊതിഞ്ഞ തുണി തുടങ്ങിയവയും കണ്ടെത്തി. മരിച്ച സജീവിനൊപ്പം ഫ്ലാറ്റില്‍ താമസിച്ചിരുന്ന ഷിബില്‍, അംജദ് എന്നിവരെയും തെളിവെടുപ്പ് സമയത്ത് വിളിച്ചുവരുത്തിയിട്ടുണ്ടായിരുന്നു. സജീവിന്റെയും അര്‍ഷദിന്റെയും സര്‍ട്ടിഫിക്കറ്റുകളും മറ്റ് സാധനങ്ങളും തിരിച്ചറിയുന്നതിനായിരുന്നു ഇത്. രണ്ട് മണിക്കൂറോളമെടുത്താണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. ഇന്ന് പ്രതി രക്ഷപ്പെട്ട വഴികളിലൂടെയും സഞ്ചരിച്ച് തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ സംഘം. അര്‍ഷാദ് പോലീസുമായി സഹകരിക്കുന്നുണ്ടെന്ന് അധികൃതര്‍.  

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends