സ്വര്‍ണ്ണം കടത്തിയത് വസ്ത്രത്തിനുള്ളില്‍ തേച്ചു പിടിപ്പിച്ച്... പാന്റ്സിനകത്ത് സ്വര്‍ണമിശ്രിതം തേച്ചുപിടിപ്പിച്ചെത്തിയ കണ്ണൂര്‍ സ്വദേശി പോലീസ് പിടിയിലായതിങ്ങനെ....

സ്വര്‍ണ്ണം കടത്തിയത് വസ്ത്രത്തിനുള്ളില്‍ തേച്ചു പിടിപ്പിച്ച്... പാന്റ്സിനകത്ത് സ്വര്‍ണമിശ്രിതം തേച്ചുപിടിപ്പിച്ചെത്തിയ കണ്ണൂര്‍ സ്വദേശി പോലീസ് പിടിയിലായതിങ്ങനെ....
വസ്ത്രത്തിനുള്ളില്‍ തേച്ചുപിടിപ്പിച്ച രീതിയില്‍ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ ഒന്നരക്കിലോ സ്വര്‍ണമാണ് കോഴിക്കോട് വിമാനത്താവളത്തിനുപുറത്ത് കരിപ്പൂര്‍ പോലീസ് പിടികൂടിയത്. പാന്റ്സിനകത്ത് സ്വര്‍ണമിശ്രിതം തേച്ചുപിടിപ്പിച്ചെത്തിയ കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി ഇസ്സുദ്ദീന്‍ (43) അറസ്റ്റിലായി. അബുദാബിയില്‍നിന്നാണ് ഇയാളെത്തിയത്.
അബുദാബിയില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തിലെത്തിയ ഇയാളെ കസ്റ്റംസ് പരിശോധനകഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലില്‍ വളരെ ആത്മവിശ്വാസത്തോടെ കാണപ്പെട്ട ഇസ്സുദ്ദീന്‍ തന്റെ പക്കല്‍ സ്വര്‍ണമുള്ള കാര്യം സമ്മതിച്ചില്ല.
ലഗേജും ശരീരവും വിശദമായി പരിശോധിച്ചെങ്കിലും സ്വര്‍ണം കണ്ടെത്താനായില്ല. ഇസ്സുദ്ദീന്‍ ധരിച്ച പാന്റ്‌സിന് കട്ടി കൂടുതലുള്ളതു കണ്ടത് വഴിത്തിരിവായി. സാധാരണ പാന്റിനേക്കാള്‍ കട്ടി കൂടുതല്‍. ഉടന്‍ പാന്റ്‌സ് അഴിച്ച് പരിശോധിച്ചപ്പോള്‍ ഭാരക്കൂടുതല്‍ അനുഭവപ്പെട്ടതോടെ മുറിച്ചുനോക്കി. ഇത് രണ്ട് പാളി തുണികളുപയോഗിച്ചാണ് തയ്ച്ചതെന്നും ഉള്‍വശത്ത് സ്വര്‍ണമിശ്രിതം തേച്ചുപിടിപ്പിച്ചിരിക്കയാണെന്നും കണ്ടെത്തി.
അതേസമയം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് വിമാനത്താവളത്തില്‍ പോലീസ് പരിശോധന നടത്തിയത്.
https://www.facebook.com/Malayalivartha

























