സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്... നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്... നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു,
ഇന്നുമുതല്‍ മഴ ശക്തമാകാന്‍ സാദ്ധ്യതയുണ്ടെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. 22, 23,24 തീയതികളിലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
22ാം തീയതി കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും 23ാം തീയതി കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും 24ാം തീയതി കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലതകളിലുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുള്ളതിനാല്‍ കേരള- ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ ഓഗസ്റ്റ് 22 മുതല്‍ 24 വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.
അതേസമയം, ഉത്തരേന്ത്യയില്‍ പ്രളയക്കെടുതി രൂക്ഷമാവുകയാണ്. മഴ അതിശക്തമായി തുടരുന്നു. പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 38 ആയി. അഞ്ച് സംസ്ഥാനങ്ങളിലാണ് മഴ അതിരൂക്ഷമായി തുടരുന്നത്.
https://www.facebook.com/Malayalivartha

























