കോവിഡ് പശ്ചാത്തലത്തില്‍ നടത്തിയിരുന്ന ഓണ്‍ലൈന്‍ ടെസ്റ്റ് അവസാനിപ്പിച്ചു... മോട്ടോര്‍ വാഹനവകുപ്പ് നടത്തുന്ന ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റുകള്‍ തിങ്കളാഴ്ച മുതല്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ നടക്കും...

കോവിഡ് പശ്ചാത്തലത്തില്‍ നടത്തിയിരുന്ന ഓണ്‍ലൈന്‍ ടെസ്റ്റ് അവസാനിപ്പിച്ചു... മോട്ടോര്‍ വാഹനവകുപ്പ് നടത്തുന്ന ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റുകള്‍ തിങ്കളാഴ്ചമുതല്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ നടക്കും...
കോവിഡിന്റെ പശ്ചാത്തലത്തില്‍ അപേക്ഷകര്‍ ഓഫീസില്‍ ഹാജരാകാതെ ഓണ്‍ലൈനായി ലേണേഴ്സ് പരീക്ഷ എഴുതുന്നതിനുള്ള ക്രമീകരണം വകുപ്പ് ഒരുക്കിയിരുന്നു. ഈ ക്രമീകരണം ദുരുപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അവസാനിപ്പിച്ചത്.
22 മുതല്‍ ടെസ്റ്റ് ഡേറ്റ് ബുക്കുചെയ്തിരിക്കുന്ന അപേക്ഷകര്‍ അതത് ദിവസമോ അല്ലെങ്കില്‍ എസ്.എം.എസായി മെസേജ് ലഭിക്കുന്ന തീയതിയിലോ ബുക്കുചെയ്ത ഓഫീസുകളില്‍ പരീക്ഷയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജെ.ആര്‍.ടി.ഒ., ആര്‍.ടി.ഒ.മാരുമായി ബന്ധപ്പെടേണ്ടതാണ്.
അക്രെഡിറ്റഡ് ഡ്രൈവിങ് പരിശീലനകേന്ദ്രം: സംരംഭകയോഗം 25-ന്. കേരളത്തില്‍ അക്രെഡിറ്റഡ് ഡ്രൈവിങ് പരിശീലനകേന്ദ്രങ്ങളും ഓട്ടോമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകളും സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് 25-ന് രാവിലെ 11-ന് തിരുവനന്തപുരം വഴുതയ്ക്കാട് ട്രാന്‍സ് ടവേഴ്‌സിലുള്ള ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേറ്റില്‍ സംരംഭകയോഗം നടത്തുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ അറിയിച്ചു. താത്പര്യമുള്ള നിക്ഷേപകര്‍ക്ക് പങ്കെടുക്കാവുന്നതാണ്.
"
https://www.facebook.com/Malayalivartha

























