പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മൂന്നാമത്തെ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു....മൂന്നാമത്തെ അലോട്‌മെന്റ് പ്രകാരമുള്ള പ്രവേശനം തിങ്കളാഴ്ച ആരംഭിക്കും

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മൂന്നാമത്തെ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ ആറോടെയാണ് ഹയര്‍ സെക്കന്‍ഡറിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അലോട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചത്. https://hscap.kerala.gov.in/ വഴി വിവരങ്ങള്‍ അറിയാം.
മൂന്നാമത്തെ അലോട്‌മെന്റില്‍ കൂടുതല്‍ മെറിറ്റ് സീറ്റുകള്‍ ഉണ്ടെന്നാണ് സൂചനകള്‍. പ്ലസ് വണ്ണിന് അനുവദിച്ച വിവിധ സംവരണ സീറ്റുകളിലെ ഒഴിവുള്ളവ കൂടി ചേര്‍ത്താണ് അലോട്ട്്‌മെന്റ് പ്രസിദ്ധീകരിച്ചത്.
കഴിഞ്ഞ രണ്ട് അലോട്ട്്‌മെന്റുകള്‍ക്ക് ശേഷം പട്ടികവിഭാഗം ഒഴികെയുള്ള സംവരണ സീറ്റുകളിലെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളും ജനറല്‍ സീറ്റായി പരിഗണിച്ചിട്ടുണ്ട്.
മൂന്നാമത്തെ അലോട്‌മെന്റ് പ്രകാരമുള്ള പ്രവേശനം നാളെ ആരംഭിക്കും. 22, 23, 24 തീയതികളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നേടാം. 25ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. ഇതിനു ശേഷം ബാക്കിയുള്ള സീറ്റുകളിലേക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റ് നടക്കും.
https://www.facebook.com/Malayalivartha
























