ജാമ്യാപേക്ഷകളില്‍ ഏഴു ദിവസത്തിനുള്ളില്‍ വിധി പറയണമെന്നും വൈകിയാല്‍ കാരണം ഉത്തരവില്‍ വ്യക്തമാക്കണമെന്നും കീഴ്ക്കോടതികള്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം

ജാമ്യാപേക്ഷകളില്‍ ഏഴു ദിവസത്തിനുള്ളില്‍ വിധി പറയണമെന്നും വൈകിയാല്‍ കാരണം ഉത്തരവില്‍ വ്യക്തമാക്കണമെന്നും കീഴ്ക്കോടതികള്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് കേരള ക്രിമിനല്‍ റൂള്‍സ് ഒഫ് പ്രാക്ടീസ് ചട്ടത്തില്‍ വരുത്തിയ ഭേദഗതി അനുസരിച്ചാണ് ഹൈക്കോടതി ഭരണ വിഭാഗം ജില്ലാ ജഡ്ജിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇതിന്റെ പകര്‍പ്പ് എല്ലാ ക്രിമിനല്‍ കോടതികള്‍ക്കും നല്‍കണമെന്ന് രജിസ്ട്രാര്‍ ജനറല്‍ നിര്‍ദ്ദേശിച്ചു.
ജാമ്യാപേക്ഷകളില്‍ വിശദീകരണ പത്രിക നല്‍കാന്‍ പ്രോസിക്യൂഷനോട് ആവശ്യപ്പെടാം. പൊലീസ് റിപ്പോര്‍ട്ട്,വിശദീകരണ പത്രിക,വിധി എന്നിവയുടെ പകര്‍പ്പുകള്‍ വിധി പറയുന്ന ദിവസം തന്നെ പ്രതിക്ക് സൗജന്യമായി നല്‍കണം. കേസുകളില്‍ മൊഴി രേഖപ്പെടുത്തുമ്പോള്‍ ഖണ്ഡിക തിരിച്ച് എഴുതണം.
ഖണ്ഡികകള്‍ക്ക് നമ്പരിടണം. വിചാരണകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം. സാക്ഷിവിസ്താരം തുടങ്ങിയാല്‍ പൂര്‍ത്തിയാകും വരെ എല്ലാ ദിവസവും നടത്തണം. മാറ്റമുണ്ടായാല്‍ കാരണം വ്യക്തമാക്കണം. സാക്ഷിവിസ്താരത്തിന്റെ സമയക്രമം തയ്യാറാക്കണം ഒരേ ദിവസം തന്നെ സാക്ഷി, ക്രോസ് വിസ്താരങ്ങളും നടത്താന്‍ ശ്രമിക്കണം.
https://www.facebook.com/Malayalivartha
























