നെടുമ്പാശേരി വിമാനനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും 30 കിലോഗ്രാം ലഹരി മരുന്ന് പിടിച്ചെടുത്തു; സിയാൽ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിൽ ലഹരി പിടിച്ചെടുത്തത് സിംബാബ്‌വേയിൽ നിന്നും ദോഹ വഴി കൊച്ചിയിലെത്തിയ മുരളീധരൻ നായർ എന്ന യാത്രക്കാരനിൽ നിന്ന്...

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും 30 കിലോഗ്രാം ലഹരി മരുന്ന് പിടിച്ചെടുത്തതായി റിപ്പോർട്ട്. സിംബാബ്‌വേയിൽ നിന്നും ദോഹ വഴി കൊച്ചിയിലെത്തിയ മുരളീധരൻ നായർ എന്ന യാത്രക്കാരനിൽ നിന്നുമാണ് ഇത്തരത്തിൽ ലഹരി മരുന്ന് പിടിച്ചെടുത്തത് എന്നാണ് അറിയാൻ കഴിയുന്നത്. സിയാൽ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് ഇത്തരത്തിൽ ലഹരി മരുന്ന് കണ്ടെത്തിയത്.
അതോടൊപ്പം തന്നെ കസ്റ്റംസ് നർകോട്ടിക് വിഭാഗങ്ങളുടെ പ്രാഥമിക വിലയിരുത്തലിൽ മെഥാ ക്വിനോൾ ആണെന്നാണ് നിഗമനം എന്നത്. പിടിച്ചെടുത്ത ലഹരിമരുന്നിന് അന്തരാഷ്ട്ര മാർക്കറ്റിൽ അറുപതു കോടിയോളം വിലവരുന്നതാണ്. ബാഗിന്റെ രഹസ്യ അറിയിൽ ആണ് ലഹരിവസ്തു ഒളിപ്പിച്ചിരുന്നത്. പാലക്കാട് സ്വദേശിയായ യാത്രക്കാരനെ നർകോട്ടിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























