കോട്ടയത്ത് വീണ്ടും തെരുവുനായ ആക്രമണം, പേവിഷ ബാധയെ തുടർന്ന് അക്രമാസക്തനായ തെരുവുനായ ആറു പേരെ കടിച്ചു, ആംബുലൻസ് ഡ്രൈവർ കടിയേൽക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്

കോട്ടയം വൈക്കത്ത് തുടർച്ചയായുള്ള തെരുവുനായ ആക്രമണത്തിൽ ഭീതിയിലായി നാട്ടുകാർ. വൈക്കം ചെമ്പിലാണ് ശനിയാഴ്ച നായയുടെ ആക്രമണം ഉണ്ടായത്. ചെമ്പിൽ ആറു പേർക്കാണ് നായയുടെ കടിയേറ്റത്. തെരുവുനായയുടെ ആക്രമണത്തിൽ നിന്നും ആംബുലൻസ് ഡ്രൈവർ കഷ്ടിച്ചു രക്ഷപെടുകയായിരുന്നു. വൈക്കം താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ കുറുപ്പൻ വീട്ടിൽ നവാസിനെ ആക്രമിച്ചെങ്കിലും കടിയേൽക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
നായ നവാസിനെ കടിക്കാൻ ശ്രമിച്ചെങ്കിലും പാന്റിലാണ് കടിയേറ്റത്. ചെമ്പ് പോസ്റ്റ് ഓഫിസിനു സമീപം 12, 13 വാർഡിലാണ് .ചെമ്പ് സ്വദേശികളായ ഗീതാലയം ഗിരീഷ്, വെള്ളാശേരി ഗോപി , വടക്കേടത്ത് വിശ്വൻ, ബ്ലാത്തിത്തറ സൗദാമിനി, അനന്തു, എന്നിവരടക്കം ആറുപേർക്ക് കടിയേറ്റത്. പേ വിഷബാധ സംശയിക്കുന്ന നായയെ പിടികൂടാനായില്ല.
അക്രമാസക്തനായി പരക്കം പാഞ്ഞ നായ വഴിയോരത്ത് കണ്ട മറ്റ് തെരുവുനായ്ക്കളേയും കടിച്ചതോടെ ജനം പരിഭാന്ത്രിയിലാണ്. നായ വേമ്പനാട്ട് കായലോരത്തേക്കാണ് പാഞ്ഞത്. ഈ ഭാഗങ്ങളിൽ തെരുവുനായ്ക്കൾ ഏറെയുള്ളതിനാൽ കണ്ടെത്തുന്നത് എളുപ്പമല്ല. വിവരമറിഞ്ഞ് നായയെ പിടികൂടി പ്രതിരോധ കുത്തിവയ്‌പ്പെടുക്കുന്ന സംഘം സംഭവസ്ഥലത്തെത്തി തെരുവുനായയെ പിടികൂടാൻ ശ്രമം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























