"ഈ ഭൂമി എനിക്കുളത്" സ്വത്തിന്റെ പേരിൽ ദാസനും വിജയനും തമ്മിലടി പരിഹരിക്കാനെത്തിയ യുവാക്കള്‍ക്ക് കുത്തേറ്റു!!

കോഴിക്കോട് താമരശേരി വെസ്റ്റ് കൈതപ്പൊയിലില്‍ സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ യുവാക്കള്‍ക്ക് കുത്തേറ്റു. വെസ്റ്റ് കൈതപ്പൊയില്‍ സ്വദേശികളായ ഇക്ബാല്‍, ഷമീര്‍ ബാബു എന്നിവര്‍ക്കാണ് കുത്തേറ്റത്.
ഷമീര്‍ ബാബുവിനെ താമരശേരി താലൂക്ക് ആശുപത്രിയിലും ഇക്ബാലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരെ കുത്തിയ ദാസനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദാസനും സഹോദരന്‍ വിജയനും തമ്മില്‍ വീടിന് സമീപത്തെ മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. ഇത് പരിഹരിക്കാനെത്തിയപ്പോഴാണ് യുവാക്കള്‍ക്ക് കുത്തേറ്റത്.
https://www.facebook.com/Malayalivartha
























