ആണുങ്ങൾക്ക് പ്രത്യേക കൊമ്പൊന്നുമില്ലോ? പിന്നെ വനിത മെഡിക്കൽ വിദ്യാർഥികൾക്ക് മാത്രം ചില മെഡിക്കൽ കോളേജുകളിലെ ഹോസ്റ്റലുകളിൽ രാത്രി കർഫ്യൂ എന്തിനാ? ശ്രദ്ധേയമായ കുറിപ്പ് പങ്കു വച്ച് ഡോ സുൽഫി നൂഹു

ആണുങ്ങൾക്ക് പ്രത്യേക കൊമ്പൊന്നുമില്ലോ പിന്നെ വനിത മെഡിക്കൽ വിദ്യാർഥികൾക്ക് മാത്രം ചില മെഡിക്കൽ കോളേജുകളിലെ ഹോസ്റ്റലുകളിൽ രാത്രി കർഫ്യൂ എന്തിനെന്ന് ചോദ്യം. യുവ ഡോക്ടർമാരുമായി സംവദിക്കുന്നതിനിടയിൽ ഉയർന്നു വന്ന ചോദ്യത്തെ കുറിച്ച് കുറിപ്പ് പങ്കു വച്ച് ഡോ സുൽഫി നൂഹു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ; ആണുങ്ങൾക്കെന്താ കൊമ്പുണ്ടോ?.
ആണുങ്ങൾക്ക് പ്രത്യേക കൊമ്പൊന്നുമില്ലോ പിന്നെ വനിത മെഡിക്കൽ വിദ്യാർഥികൾക്ക് മാത്രം ചില മെഡിക്കൽ കോളേജുകളിലെ ഹോസ്റ്റലുകളിൽ രാത്രി കർഫ്യൂ എന്തിനെന്ന് ചോദ്യം. യുവ ഡോക്ടർമാരുമായി സംവദിക്കുകയായിരുന്നു. സ്റ്റൈപ്പൻഡ് മുതൽ പിജി വിദ്യാർത്ഥികളുടെ വർക്ക് ലോഡ് മുതൽ പലകാര്യങ്ങളും സംവദിക്കുന്ന കൂട്ടത്തിൽ പെട്ടെന്നൊരു വനിതാ ഡോക്ടർ ഈ പ്രശ്നം ഉന്നയിച്ചു.
ഹോസ്റ്റലിലെ ആൺ മെഡിക്കൽ വിദ്യാർഥികൾക്ക് മാത്രം സർവ്വ സ്വാതന്ത്ര്യം... വനിത ഡോക്ടർമാർക്കും മെഡിക്കൽ വിദ്യാർഥികൾക്കും പുറത്തു പോകുന്നതിന് വിലക്ക്. സുരക്ഷ ഉറപ്പാക്കിക്കൊണ്ട് വനിതകൾക്കും ഒരു പോലുള്ള സ്വാതന്ത്ര്യം അനുവദിക്കണമെന്ന് നിലപാട്. കാലം മാറി വരികയാണ്.
കഥ മാറാൻ താമസിക്കുന്നത് വിവേക ശൂന്യം. ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ വിഷയമാണ് ഉന്നയിച്ചതെങ്കിലും കേരളത്തിലെ പല പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ കർഫ്യൂ നിലവിലുണ്ട്. സുരക്ഷ ഉറപ്പാക്കി കൊണ്ട് തീർച്ചയായും വനിതകൾക്കും ഈക്വൽ അധികാരങ്ങളും സ്വാതന്ത്ര്യവും ലഭിക്കേണ്ടത് തന്നെ.
https://www.facebook.com/Malayalivartha
























