സിപിഎമ്മുമായി ധാരണയില്ലെന്ന് പാണക്കാട് തങ്ങള്‍

സിപിഎമ്മുമായുള്ള സഖ്യ സാധ്യതകളെ തള്ളി മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. സിപിഎമ്മുമായി ഒരിക്കലും ധാരണ ഉണ്ടാക്കില്ലെന്ന് പാണക്കാട് തങ്ങള്‍ വ്യക്തമാക്കി. മലപ്പുറത്തു കോണ്‍ഗ്രസുമായുള്ള ഏറ്റുമുട്ടലിലെ തുടര്‍ന്നു ചില മണ്ഡലങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് പാണക്കാട് തങ്ങള്‍ നിലപാട് വ്യക്തമാക്കിയത്. മലപ്പുറത്തെ കോണ്‍ഗ്രസ്-ലീഗ് പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും പാണക്കാട് തങ്ങള്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha