Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..


ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..


അടുത്ത 3 മണിക്കൂറിൽ..പുതുക്കിയ മഴ മുന്നറിയിപ്പ്..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യത..ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു..


ബിനോയ് വിശ്വം നടത്തിയ പ്രതികരണത്തില്‍ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി..ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ആരും പഠിപ്പിക്കേണ്ട..നയങ്ങളില്‍ നിന്നും പിന്നാക്കം പോയത് ആരെന്ന് ഞാന്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നില്ല..


ഡോ. ഷഹീന്‍ മതവിശ്വാസിയായിരുന്നില്ല..മുന്‍ ഭര്‍ത്താവും മഹാരാഷ്ട്ര സ്വദേശിയുമായ ഡോ. ഹയാത്ത് സഫര്‍ വളരെ നടുക്കത്തോടെ പറയുന്ന കാര്യങ്ങൾ..അറസ്റ്റ് വിശ്വസിക്കാനായില്ലെന്ന് പിതാവ്.

തിരുവിതാംകൂർ രാജകുടുംബമെന്നോ രാജവംശമെന്നോ കേൾക്കുമ്പോൾ തന്നെ വെളിച്ചപ്പാട് തുള്ളുന്ന പുരോഗമനവാദികളും പൊക ടീമുകളുമാണ് പ്രബുദ്ധ കേരളത്തിൻ്റെ ഐശ്വര്യം! മലബാറിൽ സാമൂതിരിയും കോലത്തിരിയുമൊക്കെ ഭരിച്ചിട്ടും ഈ തെക്കൻ കേരളത്തിലെ പയലുകൾക്ക് മാത്രം എന്തേ ഇത്ര രാജഭക്തിയെന്ന് പലരും ആക്രോശിക്കുന്നത് കാണുന്നുണ്ട്; അതിനൊരു കാരണം ഉണ്ട്; തുറന്നടിച്ച് അഞ്ജു പാർവതി

28 AUGUST 2022 09:47 PM IST
മലയാളി വാര്‍ത്ത

തിരുവിതാംകൂർ രാജകുടുംബമെന്നോ രാജവംശമെന്നോ കേൾക്കുമ്പോൾ തന്നെ വെളിച്ചപ്പാട് തുള്ളുന്ന പുരോഗമനവാദികളും പൊക ടീമുകളുമാണ് പ്രബുദ്ധ കേരളത്തിൻ്റെ ഐശ്വര്യം. ! മലബാറിൽ സാമൂതിരിയും കോലത്തിരിയുമൊക്കെ ഭരിച്ചിട്ടും ഈ തെക്കൻ കേരളത്തിലെ പയലുകൾക്ക് മാത്രം എന്തേ ഇത്ര രാജഭക്തിയെന്ന് പലരും ആക്രോശിക്കുന്നത് കാണുന്നുണ്ട്. അതിനൊരു കാരണം ഉണ്ട്. തുറന്നടിച്ച് അഞ്ജു പാർവതി രംഗത്ത്. ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

തിരുവിതാംകൂർ രാജകുടുംബമെന്നോ രാജവംശമെന്നോ കേൾക്കുമ്പോൾ തന്നെ വെളിച്ചപ്പാട് തുള്ളുന്ന പുരോഗമനവാദികളും പൊക ടീമുകളുമാണ് പ്രബുദ്ധ കേരളത്തിൻ്റെ ഐശ്വര്യം. ! മലബാറിൽ സാമൂതിരിയും കോലത്തിരിയുമൊക്കെ ഭരിച്ചിട്ടും ഈ തെക്കൻ കേരളത്തിലെ പയലുകൾക്ക് മാത്രം എന്തേ ഇത്ര രാജഭക്തിയെന്ന് പലരും ആക്രോശിക്കുന്നത് കാണുന്നുണ്ട്. അതിനൊരു കാരണം തൊപ്പി വേണോ തല വേണോ എന്നു ചോദിച്ച് ഒരു പരദേശി വടക്കൻ കേരളത്തിൽ കാട്ടിക്കൂട്ടിയ പരാക്രമം മാതിരി ഒന്ന് നടത്താൻ ഇങ്ങോട്ട് ശ്രമിച്ചതാണ്.

പക്ഷേ ശ്രീപത്മനാഭസ്വാമിക്ക് മുന്നിൽ ഉടവാൾ സമർപ്പിച്ച രാജവംശം പണിത നെടുംകോട്ടയ്ക്ക് മുന്നിലും വൈക്കം പത്മനാഭപിള്ളയ്ക്കും മുന്നിലും തോറ്റു തുന്നം പാടി വന്ന വഴിയേ ഓടി ആ പരദേശി. അതുകൊണ്ടുതന്നെ പൈതൃകം വാളിൻ്റെ മുന്നിൽ അടിയറവ് വച്ച് ഏറാൻ മുളേണ്ടി വന്നിട്ടില്ല തിരുവിതാംകൂറുകാർക്ക്.

അതവിടെ നില്ക്കട്ടെ! ഒരു കഥ സൊല്ലട്ടുമാ..നവോത്ഥാനനായകർ അധോലോകത്തിന്റെ വക്താക്കളായി മാറുന്ന ഇന്നിന്റെ തലസ്ഥാനത്ത് ഒരു മഹാരാജാവ് നിശബ്ദനായി ജീവിച്ചിരുന്നു 1992 വരെ. മുതിര്‍ന്ന തലമുറകളുടെ ഭക്ത്യാദരങ്ങളും ഈ തലമുറയുടെ കൗതുകവും കലര്‍ന്ന നോട്ടങ്ങളും ഏറ്റുവാങ്ങി ഒരു ഇളയരാജാവ് 2013 വരെ നമുക്കൊപ്പമുണ്ടായിരുന്നു ഈ തിരുവനന്തപുരത്ത്. വഞ്ചീശ മംഗളത്തിന്റെ ചേണുറ്റശീലുകൾ ഇരുപുറവും തിങ്ങിനിറഞ്ഞുനില്‍ക്കുന്ന മുതിര്‍ന്നവരുടെ ഓര്‍മ്മകളില്‍ സുഗന്ധം തേകാനെത്തുന്ന ഓർമ്മകളാണ് മഹാരാജാവും ഇളയരാജാവുമെങ്കിൽ ഞാൻ ഉൾപ്പെടുന്ന തലമുറയ്ക്ക് മഹാരാജാവും ഇളയരാജാവും പ്രൗഢഗംഭീരമായ ഒരു പൈതൃകത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്.

രാജവാഴ്ചയുടെ നന്മതിന്മകള്‍ നേരിട്ടനുഭവിച്ചറിയാന്‍ അവസരം കിട്ടാതെ ജനാധിപത്യത്തിന്റെ മടിത്തട്ടില്‍ ജനിച്ചുവളര്‍ന്ന തിരുവനന്തപുരത്തെ തലമുറയ്ക്കു് ജീവിച്ചിരുന്ന കൗതുകമായിരുന്നു ശ്രീചിത്തിരതിരുന്നാള്‍ ബാലരാമവര്‍മ്മ മഹാരാജാവും ശ്രീ ഉത്രാടം തിരുന്നാൾ മാർത്താണ്‌ഡവർമ്മയും. ജനാധിപത്യത്തിന്റെ ചുവപ്പന്‍ പ്രകടനമുണ്ടാക്കിയ ഗതാഗതച്ചൊരുക്കില്‍ കുരുങ്ങി രാജവീഥിയില്‍ ചലനമററുകിടന്ന വാഹനങ്ങൾക്കിടയിൽ എത്രയോവട്ടം കണ്ടിട്ടുണ്ട് ശംഖുമുദ്രപതിപ്പിച്ച ചന്ദനനിറത്തിലുളള ആ ബെന്‍സ്‌കാറും

അതിനുളളില്‍ തൊഴുകൈയോടെ ഇരിക്കുന്ന ഇളയരാജാവെന്ന ഒരു വൃദ്ധനെയും. ക്ലിഫ്ഹൗസിൽ നിന്നും വെള്ളയമ്പലത്തിലേയ്ക്ക് പോകുന്ന സ്റ്റേറ്റ്കാറിനും അകമ്പടികാറുകൾക്കും വഴിയൊതുങ്ങിക്കൊടുക്കുന്ന നമ്പര്‍ വണ്‍ പ്രസിഡന്‍സ് കാർ ഞങ്ങൾ തിരുവനന്തപുരത്തുകാർക്ക് പുതുമയില്ലാത്ത കാഴ്ചയായിരുന്നു. ഒരു ജന്മത്തില്‍ രണ്ടുജീവിതം ജിവിക്കേണ്ടിവന്ന ഒരു രാജർഷി ഞങ്ങളുടെ മാത്രം സ്വന്തമാണ്.ചെങ്കോലേന്തി നാടുവാണ മഹാരാജാവായും വോട്ടവകാശം രേഖപ്പെടുത്തി ജനാധിപത്യകടമ നിര്‍വഹിക്കാന്‍ ചെല്ലുന്ന പൗരനായും ശ്രീപത്മനാഭന്റെ മക്കൾ ഒരാളെ കണ്ടിട്ടുണ്ട്.

അതാണ് ഞങ്ങളുടെ പൊന്നുതമ്പുരാൻ. .തിരുവിതാംകൂര്‍ കൊച്ചിയിലെ രാജപ്രമുഖന്‍, പൗരമുഖ്യന്‍, ഇന്ത്യാരാജ്യത്തിലെ പൗരന്‍– ഈ അവസ്ഥാന്തരങ്ങളിലൂടെ കടന്നുപോയപ്പോഴും രാഷ്ട്രീയമാറ്റത്തിന്റെ കൊടും നൊമ്പരം തൊഴുകൈയോടെ ഏറ്റുവാങ്ങിയ മഹാതിശയനാണ് ശ്രീചിത്തിരതിരുനാള്‍ തിരുമനസ്സ്. ജനാധിപത്യം പെരുമ്പറകൊട്ടിയ കാലം മുതൽ ആള്‍ക്കൂട്ടങ്ങളില്‍നിന്നും പബ്ളിസിറ്റിയില്‍ നിന്നുമെല്ലാം അകന്നുമാറി പ്രാര്‍ത്ഥനയിലും വായനയിലും ജീവകാരുണൃപ്രവർത്തനങ്ങളിലും മാത്രം മുഴുകിജീവിച്ചവരാണ് മഹാരാജാവും ഇളയരാജാവും മറ്റു രാജകുടുംബാംഗങ്ങളും. പത്മനാഭദാസരായ അവരുടെ ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ക്ഷേത്രദർശനത്തോടെയായിരുന്നു.

സ്വന്തം സുഖസൗകര്യങ്ങളെപ്പോലും ഗണ്യമാക്കാതെ ʻʻഎന്റെ പ്രജകള്‍, അവരുടെ ഐശ്വര്യം, എന്റെ രാജ്യം, അതിന്റെ ശ്രേയസ്സ്ˮ എന്ന ഏകവിചാരത്തോടുകൂടി പതിനെട്ടുവര്‍ഷം രാജ്യം ഭരിച്ച ആശ്രിതവത്സലനായ ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് തിരുമനസ്സിന്റെ ഭരണനന്മകളെ അനുസ്മരിക്കാതെ ഒരു തിരുവനന്തപുരത്തുകാരന്റെ ഒരു ദിവസം കടന്നുപ്പോകില്ല തന്നെ. തിരുവിതാംകൂർ എന്നത് തിരുവനന്തപുരം ജില്ലയിൽ മാത്രം ഒരുങ്ങുന്ന ഒന്നായിരുന്നില്ല ആ ഭരണകാലത്ത്.

തിരുവിതാംകൂര്‍ ചരിത്രത്തിലെ അവിസ്മരണീയമായ കാലഘട്ടമാണ് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയുടെ ഭരണകാലം. ഭരണതലത്തിലെ പരിഷ്ക്കരണങ്ങളും സാമൂഹ്യമാറ്റത്തിനുതകുന്ന നിയമനടപടികളും ഒട്ടേറെ ഉണ്ടായിട്ടുണ്ട് രാജവാഴ്ചയുടെ ആ അന്ത്യഘട്ടത്തില്‍. ഇക്കാലത്ത് തിരുവിതാംകൂര്‍ കൈവരിച്ച വ്യാവസായിക പുരോഗതി അഭൂതപൂര്‍വമായിരുന്നു. രാജകുടുംബത്തിന്റെ പ്രജാക്ഷേമനിരതത്വം അതിന്റെ പാരമ്യത്തിലെത്തിയത് ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്റെ ഭരണകാലത്താണ്.

ട്രാവന്‍കൂര്‍ ടൈറ്റാനിയംപ്രോഡക്റ്റ്സ്, എഫ്.എ.സി.റ്റി ട്രാവന്‍കൂര്‍ സിറാമിക്സ് (കുണ്ടറ), ആലുവായിലെ ദ ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് (ട്രാവന്‍കൂര്‍) ലിമിറ്റഡ്, ട്രാവന്‍കൂര്‍–കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡ്, സൗത്ത് ഇന്ത്യാ റബ്ബര്‍ വര്‍ക്സ്, ശ്രീചിത്രാമില്‍സ്, കുണ്ടറയിലെയും ആലുവായിലെയും അലുമിനിയം ഫാക്ടറികള്‍, ദ ട്രാവന്‍കൂര്‍ ഒഗേയ്ല്‍ഗ്ളാസ് മാനുഫാക്ച്ചറിങ് കമ്പനി, ട്രാവന്‍കൂര്‍ റയോണ്‍സ് ലിമിറ്റഡ് (പെരുമ്പാവൂര്‍), ബാലരാമവര്‍മ്മടെക്സ്റ്റയ്ല്‍സ് ലിമിറ്റഡ് (ചെങ്കോട്ട), വിജയ മോഹിനി മില്‍, ക്വയിലോണ്‍ പെന്‍സില്‍ ഫാക്ടറി, വഞ്ചിനാട് മാച്ചസ് ആന്‍റ് ഇന്‍ഡസ്ട്രീസ് (പെരുമ്പാവൂര്‍), ട്രാവന്‍കൂര്‍ റബ്ബര്‍ വര്‍ക്സ് (ചാക്ക), പുനലൂര്‍ പേപ്പര്‍ മില്‍സ് തുടങ്ങിയ വ്യവസായശാലകള്‍ സ്ഥാപിച്ച് കേരളത്തില്‍ വ്യാവസായീകരണത്തിന്റെ അടിത്തറ പാകിയത് ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്റെ ഭരണകാലത്താണ്.

ഇന്ത്യയില്‍ ആദ്യത്തെ സിമന്റ് ഫാക്ടറി തിരുവിതാംകൂറില്‍ സ്ഥാപിതമായതും അക്കാലത്താണ്.പള്ളിവാസല്‍ജലവൈദ്യുതപദ്ധതി, സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് സര്‍വ്വീസ് തുടങ്ങിയവ പ്രവര്‍ത്തനമാരംഭിച്ചു. തിരുവിതാംകൂര്‍ സര്‍വ്വകലാശാല 1937 നവംബര്‍ ഒന്നിനു ജന്മംകൊണ്ടു. ( പിന്നീടത് കേരളസർവ്വകലാശാലയായി.1937ൽ തന്നെ ചിത്രാലയം ആര്‍ട്ട് ഗ്യാലറി, സ്വാതിതിരുനാള്‍ സംഗീത കോളേജ് എന്നിവ സ്ഥാപിതമായി. ഏഷ്യയില്‍ ആദ്യമായി വധശിക്ഷ നിര്‍ത്തല്‍ ചെയ്തത് തിരുവിതാംകൂറിലായിരുന്നു, 1944 നവംബര്‍ 11-ആം തീയതി ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ് പുറപ്പെടുവിച്ച ഒരു വിളംബരത്തിലൂടെ അതും പ്രാവർത്തികമായി.

സംസ്കാരത്തിന്റെ പുതിയ കാറ്റിനും വെളിച്ചത്തിനും കടന്നുവരാനായി രാജ്യത്തിന്റെ വാതിലുകള്‍ തുറന്നിടുകമാത്രമല്ല മഹാരാജാവ് ചെയ്തത്. കടലുകള്‍ കടന്ന് ചെന്ന് വിഭിന്ന സംസ്ക്കാരങ്ങളെ മനം തുറന്നു മനസ്സിലാക്കാന്‍ മുതിരുകയും ചെയ്തു. കടലുകള്‍ താണ്ടിച്ചെന്ന് ഗ്രേറ്റ് ബ്രിട്ടണിലെത്തി അധികാരത്തിന്റെ പരമോന്നതസ്ഥാനവുമായി നേരിട്ട് സമ്പര്‍ക്കപ്പെട്ട ആദ്യത്തെ മഹാരാജാവാണ് ശ്രീചിത്തിരതിരുനാള്‍. 1932 ലെ യൂറോപ്യന്‍ പര്യടനത്തില്‍ മഹാരാജാവ് ലണ്ടന്‍, ബ്രസ്സല്‍സ്, ബെര്‍ലിന്‍, ജനീവ, മിലാന്‍, വെനീസ്, റോം തുടങ്ങിയ നഗരങ്ങള്‍ സന്ദര്‍ശിച്ചു.

വത്തിക്കാനില്‍ ചെന്ന് പോപ്പ് പിയൂസ് പതിനൊന്നാമനെ കണ്ടു സംസാരിച്ചു. തിരുവിതാംകൂറിന്റെ പെരുമയും മഹിമയും വിദേശങ്ങളില്‍ വിലമതിക്കപ്പെടാന്‍ ആ പര്യടനം ഏറെ ഉപകരിച്ചു. ജനങ്ങളുടെ രാജഭക്തി കൊടുമ്പിരിക്കൊണ്ടു ഇന്നും നിലനിന്നുപോരാൻ കാരണം ഈ രാജർഷിതുല്യനായ എളിമയുടെ ഉദാഹരണമായ ഈ കുറിയമനുഷ്യൻ തന്നെയാണ്.ദിവാന്‍ സര്‍ സി. പി. രാമസ്വാമി അയ്യര്‍ക്കെതിരെ ജനരോഷം തിളച്ചു മറിഞ്ഞപ്പോഴും രാജഭക്തിക്ക് ഒരു ഊനവും തട്ടിയിരുന്നില്ലായെന്നത് ചേർത്തുവായിക്കണം.

തിരുവിതാംകൂറിനെ സംബന്ധിച്ചുള്ള മറ്റെല്ലാകാര്യവും മറവിയിലാണ്ടുപോയാലും മഹാരാജാവിന്റെ ഈ ഒരൊറ്റ പ്രവൃത്തിയെ വരും തലമുറകള്‍ നന്ദിപുരസ്സരം ഓര്‍ക്കുകതന്നെ ചെയ്യും എന്ന് മഹാത്മാഗാന്ധി പറഞ്ഞ ക്ഷേത്രപ്രവേശനവിളംബരത്തെക്കാളും ഓരോ തിരുവനന്തപുരത്തുകാരന്റെയും ജീവിതത്തിന്റെ ഭാഗമായി കാണുന്ന കാണുന്ന നൂറുകൂട്ടം കാര്യങ്ങൾ തിരുവിതാംകൂർ രാജാക്കന്മാരുടെ സംഭാവനയായി ഇവിടുണ്ട്. രാജഭരണം അവസാനിക്കുകയും മുന്‍രാജാക്കന്മാര്‍ക്ക്‌ നല്‍കിവന്ന `പ്രിവിപഴ്‌സ്‌’ നിര്‍ത്തലാക്കുകയും ചെയ്‌ത്‌ പതിറ്റാണ്ടുകള്‍കഴിഞ്ഞിട്ടും തിരുവിതാംകൂര്‍ രാജവംശം നാട്ടുകാരെ സംബന്ധിച്ച്‌ ഇന്നും രാജകുടുംബം തന്നെയാണ്‌.

1948ൽ, അന്നത്തെ തിരുവിതാംകൂർ സർക്കാറാണ് തിരുവനന്തപുരത്ത് ഒരു 'മെഡിക്കൽ കോളേജ്' വേണം എന്ന തീരുമാനത്തിലെത്തുന്നത്. അറിയപ്പെടുന്ന ബാക്ടീരിയോളജി, മൈക്രോബയോളജി വിദഗ്ധനായിരുന്ന ആയിരുന്ന ഡോ. സി ഓ കരുണാകരനെ സ്‌പെഷ്യൽ ഓഫീസറായി ചുമതലപ്പെടുത്തി ഒരു സമിതിയെ സാധ്യതാ പഠനത്തിന് നിയോഗിച്ചു. ആ സമിതിയുടെ റിപ്പോർട്ട് അതേ വർഷം ഒക്ടോബറിൽ അംഗീകരിക്കപ്പെട്ടു. കോളേജ് സ്ഥാപിക്കാൻ വേണ്ടി 139 ഏക്കർ സ്ഥലം അന്നത്തെ രാജാവായ ശ്രീ ചിത്തിര തിരുന്നാൾ അനുവദിച്ചു നൽകി. സ്‌പെഷ്യൽ ഓഫീസർ ആയിരുന്ന ഡോ. സി ഓ കരുണാകരൻ തന്നെയായിരുന്നു മെഡിക്കൽ കോളേജിന്റെ ആദ്യത്തെ ഡീനും. ഈ ചരിത്രദൗത്യത്തിൽ അദ്ദേഹത്തിന് കൂട്ടുണ്ടായിരുന്നത് ഡോ. കേശവൻ നായർ ആയിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രി പ്രവർത്തനമാരംഭിച്ചപ്പോൾ അതിന്റെ ആദ്യത്തെ സൂപ്രണ്ടും ഡോ. കേശവൻ നായർ തന്നെയായിരുന്നു.

ഇത്രയും നീണ്ട കുറിപ്പ് ഇവിടെ എഴുതാൻ കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൻ്റെ പ്ലാറ്റിനം ജൂബിലിയുമായി ബന്ധപ്പെട്ട് ആ സ്ഥാപനത്തിൻ്റെ നിർമ്മാണത്തിൽ രാജവംശത്തിൻ്റെ സംഭാവനയെ കുറിച്ച് പറയുമ്പോൾ പലയിടത്തും നിന്നും ഉയരുന്ന രോദനം കണ്ടിട്ടാണ്. ഒപ്പം ഡോ. അൽത്താഫും ഡോ. സുൽഫി നൂഹുവും ഒക്കെ എഴുതിയ കുറിപ്പുകൾ പുരോഗമനവാദികളെ രോഷം കൊള്ളിച്ചിട്ടുണ്ട്. പ്രിൻസസ് അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ഭായിയെന്ന സംബോധനയിലെ പൊളിറ്റിക്കൽ കറക്ട്നെസ്സും പൊക്കിപ്പിടിക്കുന്നവർ ഒന്നോർക്കുക - അന്നത്തെ റീജൻ്റ് ആയിരുന്ന റാണി ഗൗരി ലക്ഷ്മി തമ്പുരാട്ടിയാണ് (1813)വാക്‌സിൻ എടുക്കുവാൻ ഭയപ്പെട്ടിരുന്ന ജനതയോട് സ്വയം വാക്‌സിൻ എടുത്തു കൊണ്ട് മാതൃകയായത്.

കേരളത്തിന്റെ ആരോഗ്യ രംഗത്തുള്ള വളർച്ചക്ക് തിരുവിതാംകൂർ രാജകുടുംബം മികച്ച സംഭാവനകൾ തന്നെയാണ് നൽകിയിട്ടുള്ളത്. നൂറ്റാണ്ടുകളുടെ സാംസ്കാരത്തുടര്‍ച്ചയുടെ ഇങ്ങേത്തലയ്ക്കലെ കണ്ണിയാണ് അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ഭായി തമ്പുരാട്ടി. കാലത്തിനൊപ്പം മനം കൊണ്ട് സമരസപ്പെടുമ്പോഴും പാരമ്പര്യത്തിന്റെ ലളിതസുന്ദരങ്ങളായ നന്മകള്‍ വെടിയാന്‍ രാജകുടുംബാംഗങ്ങള്‍ തയ്യാറാവുന്നില്ലായെന്നത് എളിമ അവര്‍ക്ക് എന്നും ജീവിതത്തിന്റെ ഭാഗമായതിനാലാണ്. ഭൂതകാലത്തിന്റെ അവശേഷിക്കുന്ന നന്മകളെ പാടെ ഇല്ലായ്മ ചെയ്യാന്‍ ഒരുമ്പെട്ടിറങ്ങുന്നവർക്ക് ഇതൊന്നും മനസ്സിലാവില്ല. ഇനിയൊട്ട് മനസ്സിലാവാനും വഴിയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്‌സോ കേസില്‍ യെഡിയൂരപ്പയുടെ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി  (3 hours ago)

പൂനെയില്‍ ട്രക്കുകള്‍ക്കിടയില്‍ കാര്‍ ഇടിച്ചുകയറി എട്ടു പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ്  (3 hours ago)

വിയ്യൂര്‍ ജയിലില്‍ ജീവനക്കാരനു നേരെ തടവുകാരുടെ ആക്രമണം  (3 hours ago)

സിനിമയില്‍ അവസരം നല്‍കാന്‍ പെണ്‍കുട്ടിയോട് യുവാവ് ചോദിച്ചത്  (3 hours ago)

ബൈക്ക് യാത്രികരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം  (4 hours ago)

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാളത്തെ പ്രാദേശിക അവധി ബാധകമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍  (6 hours ago)

സിനിമയില്‍ പിതാവില്‍ നിന്ന് പഠിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് കല്യാണി  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് ശാസ്ത്രീയ പരിശോധന 17ന്  (7 hours ago)

പിഎം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യം: മാദ്ധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി  (7 hours ago)

രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ഉടന്‍ നല്‍കുമെന്ന് കരാര്‍ കമ്പനി  (8 hours ago)

സിനിമാജീവിതത്തിലുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശ്വേതാ മേനോന്‍  (9 hours ago)

പ്രകോപനവുമായി പാക്കിസ്ഥാൻ  (9 hours ago)

വെട്ടുകാട് തിരുനാള്‍ പ്രമാണിച്ച് നാളെപ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍  (9 hours ago)

ഇന്ത്യൻ കമ്പനിക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്  (10 hours ago)

Malayali Vartha Recommends