നാളെ മുതൽ അഹമ്മദാബാദിൽ നടക്കുന്ന പത്താമത് ദേശീയ ചെസ്സ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരളാ ടീമിനെ രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് കണ്ടുമുട്ടി; ഒപ്പമുള്ളത് കഴിഞ്ഞ വർഷം കൽക്കത്തയിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി സീനിയർ പുരുഷന്മാരുടെ ഇനത്തിൽ സ്വർണ്ണമണിഞ്ഞ മനോജ് മാധവ്; ടീമിന് വിജയാശംസകൾ നേർന്ന് ശ്രീജിത്ത് പണിക്കർ

ഏവർക്കും ഹൃദ്യമായ തിരുവോണാശംസകൾ നേർന്ന് രംഗത്ത് വന്നിരിക്കുകയാണ് ശ്രീജിത്ത് പണിക്കർ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറുപ്പിന്റെ പൂർണ രൂപം ഇങ്ങനെ; നാളെ മുതൽ അഹമ്മദാബാദിൽ നടക്കുന്ന പത്താമത് ദേശീയ ചെസ്സ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരളാ ടീമിനെ രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് കണ്ടുമുട്ടി.
ദേശീയ ചാമ്പ്യൻഷിപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടർക്കിയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിലേക്കുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്നത്. മാനസികവും ശാരീരികവുമായ ശക്തി പരീക്ഷിക്കുന്ന കളിയാണ് ചെസ്സ് ബോക്സിങ്.
ആദ്യ റൗണ്ടിൽ മത്സരാർത്ഥികൾ ചെസ്സ് മത്സരത്തിലും അടുത്ത റൗണ്ടിൽ ബോക്സിങ് മത്സരത്തിലും ഏർപ്പെടുന്ന താരതമ്യേന പുതിയ കളിയാണ് ചെസ്സ് ബോക്സിങ്. ഒപ്പമുള്ളത് കഴിഞ്ഞ വർഷം കൽക്കത്തയിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി സീനിയർ പുരുഷന്മാരുടെ ഇനത്തിൽ സ്വർണ്ണമണിഞ്ഞ മനോജ് മാധവ്. ടീമിന് വിജയാശംസകൾ! ഏവർക്കും ഹൃദ്യമായ തിരുവോണാശംസകൾ!
https://www.facebook.com/Malayalivartha























