ആന തകർത്ത വീടുകൾക്ക് ഷീറ്റും, കട്ടിൽ, കിടക്ക, കുടിവെള്ളത്തിന് ടാങ്ക്, ഭക്ഷണ വസ്തുക്കൾ അടക്കം കുറച്ചു സാധനങ്ങൾ വാങ്ങി നൽകി; നിത്യ രോഗികളായ പലരും നിലത്താണ് കിടക്കുന്നത്. കുറച്ചു പേർക്ക് മാത്രമേ കട്ടിലും കിടക്കയും നൽകുവാൻ പറ്റിയുള്ളൂ; കണ്ണൂർ ജില്ലയിൽ ഇരിട്ടിക്ക് അടുത്തുള്ള ആറളം ഫാമിലെ പാവങ്ങളോടൊപ്പം ഓണം ആഘോഷിച്ച് സന്തോഷ് പണ്ഡിറ്റ്

ഇത്തവണത്തെ സന്തോഷ് പണ്ഡിറ്റിന്റെ ഓണം കണ്ണൂർ ജില്ലയിൽ ഇരിട്ടിക്ക് അടുത്തുള്ള ആറളം ഫാമിലെ പാവങ്ങളോടൊപ്പം ആണേയെന്ന് പറഞ്ഞ് സന്തോഷ് പണ്ഡിറ്റ്. അവിടുത്തെ ആദിവാസി വിഭാഗത്തിൽ ഉള്ള നൂറു കണക്കിന് ആളുകൾ കാട്ടാന ശല്യം സഹിക്കുവാൻ ആകാതെ ബുദ്ധിമുട്ടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.
സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ പങ്കു വച്ച കുറുപ്പിന്റെ പൂർണ രൂപം ഇങ്ങനെ; ഇത്തവണത്തെ എൻ്റെ ഓണം കണ്ണൂർ ജില്ലയിൽ ഇരിട്ടിക്ക് അടുത്തുള്ള ആറളം ഫാമിലെ പാവങ്ങളോടൊപ്പം ആണേ. അവിടുത്തെ ആദിവാസി വിഭാഗത്തിൽ ഉള്ള നൂറു കണക്കിന് ആളുകൾ കാട്ടാന ശല്യം സഹിക്കുവാൻ ആകാതെ ബുദ്ധിമുട്ടുന്നു. പത്തു പേരെ ഇതുവരെ ആന ചവിട്ടി കൊന്നു. നിരവധി വീടുകൾ തകർത്തു. അത്തരം അനവധി വീടുകൾ ഞാൻ നേരിൽ സന്ദർശിച്ചു.
വലുതായി ഒന്നും ചാരിറ്റി ചെയ്യുവാൻ എനിക്ക് സാമ്പത്തിക ശേഷി ഇല്ലായിരുന്നു. എങ്കിലും എൻ്റെ പരിമിതിയിൽ നിന്നു കൊണ്ട് കുഞ്ഞ് സഹായങ്ങൾ ചെയ്തു. ആന തകർത്ത വീടുകൾക്ക് ഷീറ്റും, കട്ടിൽ, കിടക്ക, കുടിവെള്ളത്തിന് ടാങ്ക്, ഭക്ഷണ വസ്തുക്കൾ അടക്കം കുറച്ചു സാധനങ്ങൾ വാങ്ങി നൽകി. നിത്യ രോഗികളായ പലരും നിലത്താണ് കിടക്കുന്നത്. കുറച്ചു പേർക്ക് മാത്രമേ കട്ടിലും കിടക്കയും നൽകുവാൻ പറ്റിയുള്ളൂ. നിരവധി വീടുകൾ സന്ദർശച്ചു. നന്ദി.. ബാബു ജി, സദാനന്ദൻ ജി , ഉന്മേഷ് ജി, വേലായുധൻ ജി, ശോഭ ജി, മിനി ജി, നല്ലവരായ നാട്ടുകാർ..) (ഉരുക്കൊന്നുമല്ല, മഹാ പാവമാ...)
https://www.facebook.com/Malayalivartha























