കൊങ്കണ്‍ വഴിയുള്ള ട്രെയിന്‍ സമയങ്ങളില്‍ മാറ്റം

റയില്‍വേ മണ്‍സൂണ്‍ സമയക്രമം നവംബര്‍ ഒന്നിന് അവസാനിക്കുന്നതോടെ കൊങ്കണ്‍ വഴിയുള്ള ചില ട്രെയിനുകളുടെ സമയങ്ങളില്‍ മാറ്റം. എറണാകുളം നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ് (നമ്പര്‍ 12617) ഒന്നു മുതല്‍ രാവിലെ 10.45ന് പകരം ഉച്ചയ്ക്കു 1.15 നായിരിക്കും എറണാകുളത്തു നിന്നു പുറപ്പെടുക. ബുധന്‍, ഞായര്‍ ദിവസങ്ങളിലുള്ള എറണാകുളം ലോകമാന്യ തിലക് തുരന്തോ (12224) രാത്രി 11.30ന് പകരം രാത്രി 9.30നും പുറപ്പെടും.
എറണാകുളം ഓഖ എറണാകുളം ട്രെയിന്‍ (16337/16338), ഓഖ വരെ സര്‍വീസ് നടത്തും. മണ്‍സൂണ്‍ സമയക്രമത്തില്‍ ഹാപ്പ വരെയായിരുന്നു സര്‍വീസ്. കേരളത്തില്‍ നിന്നു പുറപ്പെടുന്ന കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയത്തില്‍ മംഗലാപുരം വരെ മാറ്റമില്ലെങ്കിലും ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരുന്ന സമയങ്ങളില്‍ മാറ്റങ്ങളുണ്ടാകുമെന്നും റയില്‍വേ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha