വിദ്യാര്‍ഥിനി ക്ലാസ് മുറിയില്‍ തളര്‍ന്നു വീണതറിയാതെ ജീവനക്കാരന്‍ സ്‌കൂള്‍ പൂട്ടിപ്പോയി

പത്താംക്ലാസ് വിദ്യാര്‍ഥിനി ക്ലാസ്മുറിയില്‍ തളര്‍ന്നുവീണതറിയാതെ ജീവനക്കാരന്‍ സ്‌കൂള്‍ പൂട്ടിപ്പോയി. മൂന്നരമണിക്കൂറിനുശേഷം തളര്‍ച്ചമാറി ബോധം വീണ്ടെടുത്ത കുട്ടി ജനാലതുറന്ന് നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി അധികൃതരെ വിളിച്ചുവരുത്തി പെണ്‍കുട്ടിയെ പുറത്തെത്തിച്ചു. ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെള്ളിയാഴ്ചയാണ് സംഭവം.
മൂന്നുമണിക്ക് സ്‌കൂള്‍ വിട്ടിരുന്നു. ഈസമയം പത്ത് എ ഡിവിഷനിലെ പെണ്‍കുട്ടി ക്ഷീണം ബാധിച്ച് ബെഞ്ചില്‍ മയങ്ങുന്നുണ്ടായിരുന്നു. ഇതറിയാതെ ജീവനക്കാരന്‍ ക്ലാസ്മുറിയും ഗേറ്റും പൂട്ടിപ്പോയി. വൈകുന്നേരം ആറരമണിയോടെ മയക്കം വിട്ടുണര്‍ന്ന വിദ്യാര്‍ഥിനി ജനാലതുറന്ന് ഉറക്കെ ബഹളംവെച്ചു. സത്താര്‍ മുക്കുന്നോത്തിന്റെ നേതൃത്വത്തില്‍ ഓടിക്കൂടിയ നാട്ടുകാര്‍ ബേക്കല്‍ പോലീസിലും പരിസരത്ത് താമസിക്കുന്ന ചില അധ്യാപകരെയും വിവരമറിയിച്ചു. ഇതേസമയം, കുട്ടി വീട്ടിലെത്താത്തതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിനിയുടെ അമ്മയും സ്‌കൂളിലെത്തിയിരുന്നു. ബേക്കല്‍ പോലീസിന്റെ സാന്നിധ്യത്തില്‍ അധ്യാപകര്‍ മുറിതുറന്ന് കുട്ടിയെ പുറത്തെത്തിച്ചു.
സുഖമില്ലാത്ത കുട്ടി മുറിക്കുപുറത്ത് അമ്മയെ കണ്ടതോടെ വിങ്ങിപ്പൊട്ടി. ആശ്വാസവാക്കുകളുമായി നാട്ടുകാരും ബേക്കല്‍ പോലീസും അധ്യാപകരും ചേര്‍ന്ന് അമ്മയെയും മകളെയും സന്ധ്യയോടെ വീട്ടിലേക്ക് യാത്രയാക്കി. സംഭവത്തെപ്പറ്റി വിദ്യാഭ്യാസവകുപ്പ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഡി.ഇ.ഒ. ബേക്കല്‍ പോലീസ് സ്‌റ്റേഷനിലെത്തി വിവരം ശേഖരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha