വിദ്യാര്‍ഥിനിയെ ഗര്‍ഭിണിയാക്കിയ കേസ്: പ്രതിക്കു മരണം വരെ തടവ്

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ കല്‍പറ്റ എമിലി കല്ലുപറമ്പില്‍ കെ.സി. രാജനു (55) കല്‍പറ്റ സ്‌പെഷല്‍ കോടതി ജഡ്ജി എസ്.എച്ച്. പഞ്ചാപകേശന്‍ ജീവിതാന്ത്യം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇതിനു പുറമെ, കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് അഞ്ചു വര്‍ഷം കഠിനതടവുകൂടി പ്രതി അനുഭവിക്കണമെന്നു കോടതി ഉത്തരവായി.
കുട്ടി സ്‌കൂള്‍ വിട്ടുവരുന്ന സമയത്തു പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചു എന്നാണു പ്രോസിക്യൂഷന്‍ കേസ്. പെണ്‍കുട്ടി ഗര്‍ഭിണിയായി, ഒരു കുട്ടിക്കു ജന്മം നല്‍കുകയും ചെയ്തു. ഡിഎന്‍എ പരിശോധനയില്‍ പ്രതിയാണു കുട്ടിയുടെ പിതാവെന്നു പ്രോസിക്യൂഷന്‍ തെളിയിച്ചു. പിഴസംഖ്യ പ്രതിയുടെ വസ്തുവില്‍ നിന്ന് ഈടാക്കാനും കോടതി ഉത്തരവിട്ടു.
പീഡനത്തിനിരയാകുന്നവര്‍ക്കു നഷ്ടപരിഹാരം കൊടുക്കുന്ന നിയമപ്രകാരം കുട്ടിക്കു മൂന്നു ലക്ഷം രൂപ നല്‍കാനും ഉത്തരവായിട്ടുണ്ട്. പൊലീസ് ഇന്‍സ്‌പെക്ടര്‍മാരായ ടി.എന്‍. സജീവ്, കെ.സി. സുഭാഷ് ബാബു, എ.പി. ചന്ദ്രന്‍ എന്നിവരാണു കേസന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ പബഌക് പ്രോസിക്യൂട്ടര്‍ ജോസഫ് സഖറിയാസ് ഹാജരായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha