ശാശ്വതീകാനന്ദയുടെ മരണം: തുടരന്വേഷണത്തിന് പ്രഖ്യാപിച്ചു, പുതിയ തെളിവുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് തുടരന്വേഷണമെന്ന് ചെന്നിത്തല

സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ തുടരന്വേഷണം നടത്തുമെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. ശാശ്വതീകാനന്ദയുടെ അസ്വാഭാവികമായ മരണവുമായി ബന്ധപ്പെട്ടു പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനം. ക്രൈംബ്രാഞ്ച് എസ്.പി. പി.കെ. മധുവിനാണ് അന്വേഷണ ചുമതല. പുതിയ തെളിവുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് തുടരന്വേഷണം പ്രഖ്യാപിക്കുന്നതെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായെന്നും അദ്ദേഹം പറഞ്ഞു.
വെളിപ്പെടുത്തലുകളെക്കുറിച്ച് െ്രെകം ബ്രാഞ്ച് എസ്.പി മധുവിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തിയിരുന്നു. പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടെന്നാണ് ഇവര്‍ റിപ്പോര്‍ട്ട് നല്‍കിയത്. െ്രെകംബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ ആകില്ലെന്നും ചെന്നിത്തല പറഞ്ഞു.
രണ്ട് വര്‍ഷം മുമ്പ് കേസ് അവസാനിപ്പിക്കുന്നതായി െ്രെകംബ്രാഞ്ച് കോടതിയില്‍ പറഞ്ഞിരുന്നു. തുടരന്വേഷണം നടക്കട്ടെ. ആരെയും മുന്‍കൂട്ടി കുറ്റക്കാരാക്കുന്നില്ല. തുടരന്വേഷണം വേണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനും പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനും എ.കെ. ആന്റണിയും അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.
പൊതു സമൂഹവും മാധ്യമങ്ങളും പുനരന്വേഷണം വേണമെന്ന തരത്തില്‍ ചര്‍ച്ച ചെയ്തു. വെളിപ്പെടുത്തലുകള്‍ പരിശോധിച്ച െ്രെകംബ്രാഞ്ചും പുരന്വേഷണ സാധ്യത അംഗീകരിച്ചെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha