ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നു ശാശ്വതീകാനന്ദയുടെ സഹോദരി

ശിവഗിരി മഠാധിപതിയായിരുന്ന സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതില്‍ തൃപ്തിയില്ലെന്നു ശാശ്വതീകാനന്ദയുടെ സഹോദരി ശാന്ത. ശാശ്വതീകാനന്ദയുടെ അസ്വാഭാവികമായ മരണത്തില്‍ സര്‍ക്കാര്‍ തുടരന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രതികരണം. കേസ് നേരത്തെയും ക്രൈംബ്രാഞ്ച് അന്വേഷിച്ചതാണ്. എന്നിട്ടും കാര്യമായ പുരോഗതിയുണ്ടായില്ല. അതിനാല്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായും ശാന്ത സ്വകാര്യ ചാനലിനോട് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha