ശാശ്വതപരിഹാരം… ഒരു ചുക്കും തനിക്കുനേരെ ഉണ്ടാകാന്‍ പോകുന്നില്ല; സംശയരോഗികള്‍ക്ക് രോഗശമനമുണ്ടാകട്ടെ; അന്വേഷണം സ്വാമിയോടുള്ള കടന്ന ക്രൂരത

സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ സര്‍ക്കാര്‍ തുടരന്വേഷണം പ്രഖ്യാപിച്ചത് സ്വാഗതം ചെയ്യുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശാശ്വതപരിഹാരം ഉണ്ടാകട്ടെ. സംശയരോഗികള്‍ക്ക് രോഗശമനമുണ്ടാകട്ടെ. ഒരു ചുക്കും തനിക്കുനേരെ ഉണ്ടാകാന്‍ പോകുന്നില്ല. അന്വേഷണം സ്വാമിയോടുള്ള കടന്ന ക്രൂരതയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ ആഭ്യന്തരവകുപ്പാണ് തുടരന്വേഷണം പ്രഖ്യാപിച്ചത്. പുതിയ തെളിവുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് തുടരന്വേഷണം പ്രഖ്യാപിക്കുന്നതെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായെന്നും അദ്ദേഹം പറഞ്ഞു.
ക്രൈംബ്രാഞ്ച് എഡിജിപി എസ്.ആനന്ദകൃഷ്ണന്‍ അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കും. ക്രൈംബ്രാഞ്ച് എസ്പി കെ.മധുവിനാണ് അന്വേഷണ ചുമതല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha