പി കരുണാകരന്‍ എംപിയെ അക്രമിക്കാന്‍ യുഡിഫ് ശ്രമം

പി കരുണാകരന്‍ എംപിയെ വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിക്കാന്‍ യുഡിഎഫ് ശ്രമം. വോര്‍ക്കാടി പഞ്ചായത്തിലെ എല്‍ഡിഎഫ് കുടുംബയോഗങ്ങള്‍ കഴിഞ്ഞ് വെള്ളിയാഴ്ച രാത്രി കാസര്‍കോടേക്ക് വരുമ്പോള്‍ വോര്‍ക്കാടി ബാക്രബയലില്‍ വച്ചാണ് എംപിക്ക് നേരെ അക്രമമുണ്ടായത്. വാഹനം തടഞ്ഞുനിര്‍ത്തി ആക്രോശിച്ചെത്തിയ യുഡിഎഫുകാര്‍ എംപിയേയും ഒപ്പമുണ്ടായിരുന്ന നേതാക്കളെയും ഭീഷണിപ്പെടുത്തി.
യുഡിഎഫിന്റെ സജീവ പ്രവര്‍ത്തകരായിരുന്നവര്‍പോലും പാര്‍ടി വിട്ട് എല്‍ഡിഎഫ് കുടുംബയോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ വിറളിപൂണ്ടാണ് ഇവര്‍ അക്രമത്തിന് തുനിഞ്ഞത്. മുന്‍കാലങ്ങളിലൊന്നുമില്ലാത്തവിധം അഭൂതപൂര്‍വമായ മുന്നേറ്റമാണ് ഈ ഭാഗങ്ങളില്‍ എല്‍ഡിഎഫിനുണ്ടാകുന്നത്. നേതാക്കള്‍ പങ്കെടുത്ത് നടത്തുന്ന കുടുംബയോഗങ്ങളില്‍ ഇരുനൂറിലധികം ആളുകളാണ് പങ്കെടുക്കുന്നത്.
എംപിയോട് കയര്‍ക്കുന്ന രംഗം മൊബൈലില്‍ പകര്‍ത്തിയ സംഘം സോഷ്യല്‍ മീഡിയയിലൂടെ അപവാദ പ്രചരണവും നടത്തുന്നുണ്ട്. ഇവിടെ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന പട്ടികജാതി വനിതാ സ്ഥാനാര്‍ഥിയെയും യുഡിഎഫുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവം സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് എംപി പരാതി നല്‍കി.
ജനപ്രതിനിധിയുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന വിധത്തിലുള്ള കടന്നാക്രമണമാണ് യുഡിഎഫിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് എംപി പരാതിയില്‍ പറഞ്ഞു. അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും എംപി പരാതിയില്‍ ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയിലൂടെ അപവാദ പ്രചാരണം നടത്തുന്നതിനെതിരെയും നടപടി വേണമെന്ന് എംപി ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha