ഇക്കായെ അമല്‍ ഒറ്റുമോ? അമല്‍ ഒറ്റില്ലെന്ന് വിശ്വാസത്തില്‍ നിസാം, കള്ളസാക്ഷി പറഞ്ഞാല്‍ നിസാമിനോടൊപ്പം അമലും അഴിക്കുള്ളില്‍

അമല്‍ വരുന്നത് നിസാമിനെ രക്ഷിക്കാനോ ശിക്ഷിക്കാനോ എന്നാണ് എല്ലാവരും ഉറ്റ് നോക്കുന്നത്. ചന്ദ്രബോസ് കൊലക്കേസിലെ പതിനഞ്ചാം സാക്ഷിയാണ് പ്രതി നിസാമിന്റെ ഭാര്യ കൂടിയായ അമല്‍. കോടീശ്വര കുടുംബത്തിലെ അംഗമായിരുന്ന അമലിനെ നേരത്തെ പോലീസ് പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഉന്നത സമ്മര്‍ദ്ധങ്ങളുടെ ഭലമായി അമലിനെ പ്രതിപട്ടികയില്‍ നിന്നൊഴിവാക്കി സാക്ഷിയാക്കുകയായിരുന്നു പോലീസ്. എന്നാല്‍ അമല്‍ തനിക്ക് അനുകൂലമായി മൊഴികൊടുക്കുമെന്ന് തന്നെയാണ് നിസാമിന്റെ വിശ്വാസം.
നേരത്തെ അമല്‍ പോലീസില്‍ നിസാമിനെതിരെ മൊഴി നല്‍കിയിരുന്നു. സംഭവ സമയത്ത് താന്‍ ഉണ്ടായിരുന്നുവെന്നാണ് മൊഴി നല്‍കിയത്. ചന്ദ്രബോസെന്ന പാവം സെക്യൂരിറ്റിക്കാരനെ നിസാമെന്ന മുതലാളി കൊല്ലുന്നത് നേരിട്ട് കണ്ടതില്‍ പ്രധാനികള്‍ രണ്ട് പേരാണ്. ശോഭാ സിറ്റിയിലെ ജീവനക്കാരനായ അനൂപും നിസാമിന്റെ ഭാര്യ അമലും. കേസില്‍ പതിനഞ്ചാം സാക്ഷിയായി അമലിനെ വിസ്തരിക്കും. ഈ സാഹചര്യത്തില്‍ അമല്‍ മൊഴിമാറ്റിയാല്‍ അത് പ്രോസിക്യൂഷന് തിരിച്ചിടയാക്കില്ലെന്ന് ഉറപ്പാക്കിയാണ് അഡ്വക്കേറ്റ് ഉദയഭാനുവിന്റെ കരുതലോടെയുള്ള നീക്കങ്ങള്‍. കേസിലെ ബാക്കിയെല്ലാ സാക്ഷികളും സത്യം പറയുമെന്ന് പ്രോസിക്യൂട്ടര്‍ നേരിട്ട് ഉറപ്പാക്കുന്നുണ്ട്.
ഭര്‍ത്താവിനോടുള്ള സ്‌നേഹം കൊണ്ട് അമല്‍ കൂറുമാറിയാല്‍ അത് ജയിലിലേക്ക് അവരെ നയിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സംഭവ സ്ഥലത്ത് നിസാമിന്റെ കൂടെ അമലും വാഹനത്തില്‍ ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അമല്‍ കൂറുമാറിയാല്‍ ഈ രീതിയിലാകും അമലിനെ പ്രോസിക്യൂഷന്‍ കോടതിയില്‍ വിസ്തരിക്കുക. ഇത് സമ്മര്‍ദ്ദത്തിലാക്കുന്നത് അമലിനെയാണ്. ഭര്‍ത്താവിന് അനുകൂലമായി മൊഴി നല്‍കിയാല്‍ അത് നിസാമിനെ അഴിക്കുള്ളിലാക്കും. എന്നാല്‍ മൊഴി മാറ്റി പറഞ്ഞാല്‍ കേസില്‍ പ്രതിസ്ഥാനത്ത് പോലും അമല്‍ എത്തും. കൂറുമാറിയാല്‍ കൊലക്കേസ് ആയതിനാല്‍ സാക്ഷിക്കെതിരെ കേസ് എടുക്കാന്‍ നിയമം അനുശാസിക്കുന്നുണ്ട്. ആദ്യ ദിനത്തിലെ വിചാരണയില്‍ അനൂപ് കൂറുമാറിയപ്പോള്‍ അതിശക്തമായ വാദമാണ് ഉദയഭാനു ഉയര്‍ത്തിയത്. അനൂപിനെതിരെ കേസ് എടുക്കണമെന്നും അറസ്റ്റ് ചെയ്ത് ജയിലിടയ്ക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു. വിചാരണ കോടതിയും ഏതാണ് ഈ വാദത്തെ അംഗീകരിച്ചു. എന്നാല്‍ തനിക്ക് ബന്ധുവിനേയും കൊണ്ട് ആശുപത്രിയില്‍ പോകേണ്ടതുണ്ടെന്ന് കരഞ്ഞു പറഞ്ഞാണ് അനൂപ് അറസ്റ്റ് ഒഴിവാക്കിയത്. അനൂപിനെതിരായ നീക്കങ്ങളെ പ്രതിരോധിക്കാന്‍ പ്രതിഭാഗം നടത്തിയ നീക്കത്തേയും കോടതി അംഗീകരിച്ചില്ല. ഇതൊക്കെയാണ് അമലിന് വിനയാകുന്നത്. മജിസ്‌ട്രേട്ടിന് മുന്നില്‍ കൊടുത്ത മൊഴി വിചാരണ സമയത്ത് മാറ്റി പറഞ്ഞാല്‍ അത് വ്യക്തിപരമായി അമലിന് ദോഷമാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിക്കും.
സംസ്ഥാനത്തെ പ്രധാന കോടീശ്വരന്റെ മകളാണ് അമല്‍. അതുകൊണ്ട് കൂടിയാണ് കേസില്‍ അമല്‍ പ്രതിസ്ഥാനത്ത് എത്താതത് എന്ന ആരോപണം നേരത്തെ സജീവമായിരുന്നു. അമലിനെ ഒഴിവാക്കന്‍ ലോകത്ത് ഒരിടത്തുമില്ലാത്ത വാദമാണ് പൊലീസ് ഉയര്‍ത്തിയത്. ചന്ദ്രബോസിന്റെ മരണമൊഴി കിട്ടാത്തതിനാല്‍ രണ്ട് ദൃക്‌സാക്ഷികള്‍ വേണമെന്നായിരുന്നു പൊലീസിന്റെ കണ്ടുപിടിത്തം. അങ്ങനെ അമലിനെ അറസ്റ്റില്‍ നിന്നും ഒഴിവാക്കി. ആദ്യ ദിവസത്തെ വിചാരണയില്‍ തന്നെ സാക്ഷികളെ സ്വാധീനിക്കാന്‍ നീക്കം നടന്നുവെന്നാണ് വ്യക്തമാകുന്നത്.
യഥാര്‍ത്ഥില്‍ കേസില്‍ കൂട്ടുപ്രതിയാണ് അമലയെന്നാണ് വിലയിരുത്തല്‍. ചന്ദ്രബോസിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം തോക്ക് എടുത്തു കൊണ്ടു വരാന്‍ ഫോണിലൂടെ അമലിനോട് നിസാം ആവശ്യപ്പെടുകയായിരുന്നു. അതനുസരിച്ചാണ് അമല്‍ പ്രവര്‍ത്തിച്ചതെന്നാണ് ആക്ഷേപം.
എന്നാല്‍ കേസ് അന്വേഷണത്തില്‍ തോക്ക് മാഞ്ഞു പോയി. അങ്ങനെ കേസില്‍ പ്രതി ചേര്‍ക്കുന്നതില്‍ നിന്ന് അമലയെ ഒഴിവാക്കി. രഹസ്യ കേന്ദ്രത്തില്‍ വച്ച് അമലയുടെ മൊഴി രേഖപ്പെടുത്തി. പിന്നീട് മജിസ്‌ട്രേട്ടിന് മുന്നലെത്തി മൊഴിയുമെടുത്തു. ഇതിലെല്ലാം പൊലീസ് രഹസ്യ സ്വഭാവം സൂക്ഷിക്കുകയും ചെയ്തു. മജിസ്‌ട്രേട്ടിന് മുമ്പില്‍ നല്‍കിയ മൊഴി വിചാരണ സമയത്ത് മാറ്റാമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ സമര്‍ദ്ദങ്ങളിലൂടെ പ്രോസിക്യൂട്ടറായി ഉദയഭാനു എത്തിയത് കാര്യങ്ങള്‍ മാറ്റി മറിച്ചു. ഇവിടെയാണ് അനൂപിനെ മൊഴി മാറ്റിയുള്ള പരീക്ഷണത്തിന് നിസാം പക്ഷം തയ്യാറെടുത്തത്. എന്നാല്‍ അത് കരുതലോടെ പൊളിക്കാന്‍ ഉദയഭാനുവിനായി. ഇതോടെയാണ് അമല്‍ വെട്ടിലായത്.
അമല്‍ ഒഴികെയുള്ള എല്ലാ സാക്ഷികളും മൊഴിയില്‍ ഉറച്ചു നില്‍ക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ മൊഴി മാറ്റിപ്പറഞ്ഞാല്‍ ഉദയഭാനു അതിശക്തമായ നിലപാട് എടുക്കും. അമലിനെതിരെ കേസ് എടുക്കണമെന്നും വിചാരണകോടതിയോട് ആവശ്യപ്പെടും. നിസാമിന്റെ ജാമ്യ ഹര്‍ജില്‍ സുപ്രീംകോടതി പോലും അതിശക്തമായ നിരീക്ഷണങ്ങളാണ് നടത്തിയത്. പണത്തിന്റെ ഹുങ്കാണ് ചന്ദ്രബോസിന്റെ കൊലയിലേക്ക് എത്തിച്ചതെന്നായിരുന്നു നിരീക്ഷണം. ഈ സാഹചര്യത്തില്‍ അമലിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാല്‍ അത് വിചാരണ കോടതി ജഡ്ജിയായി കെപി സുധീറും അംഗീകരിക്കും. അനൂപിന്റെ മൊഴിമാറ്റ സമയത്തുണ്ടായ സംഭവ വികാസങ്ങളും ഇത് തന്നെയാണ് വ്യക്തമാക്കുന്നത്. അമല്‍ മൊഴി മാറ്റിയാല്‍ അന്ന് തന്നെ കൂറുമാറിയതായി പ്രഖ്യാപിച്ച് അറസ്റ്റ് ചെയ്ത് ജയിലിടക്കണമെന്ന് തന്നെയാകും ഉദയഭാനു ആവശ്യപ്പെടുക. അത് അംഗീകരിക്കാനാണ് എല്ലാ സാധ്യതയും. ഇതോടെ കേസില്‍ പ്രതിസ്ഥാനത്തുള്ളതിനേക്കാള്‍ വലിയ സമ്മര്‍ദ്ദത്തിലേക്ക് അമല്‍ എത്തുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha