അനിഴക്കാരന്റെ അലച്ചില്‍… എഴുപത്തിരണ്ടാം പിറന്നാള്‍ ദിനത്തിലും അലഞ്ഞുതിരിഞ്ഞ് ഉമ്മന്‍ചാണ്ടി

അനിഴം നക്ഷത്രക്കാരന് അലച്ചിലാണ് വിധിയെന്നാണ് പഴമക്കാര്‍ പറയുന്നത്. അത് ഉമ്മന്‍ചാണ്ടിയുടെ കാര്യത്തില്‍ പൂര്‍ണമായും ശരിയാണ്. എഴുപത്തിരണ്ടാം പിറന്നാളാഘോഷിക്കുന്ന ഈ ഘട്ടത്തിലും ഉമ്മന്‍ചാണ്ടി തിരക്കോട് തിരക്കാണ്. ഇലക്ഷന്‍ ചൂടില്‍ ഉമ്മന്‍ചാണ്ടിയുടെ ഈ പിറന്നാളും കഴിഞ്ഞു പോകും.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എല്ലാ ജില്ലകളിലുമെത്തിയ മുഖ്യമന്ത്രി അവസാന വട്ട പ്രചാരണത്തിനായി ഇന്ന് കോട്ടയത്താണ് ഉള്ളത്. പതിവ് അലച്ചിലല്ലാതെ ഇത്തവണയും പ്രത്യേകിച്ച് ആഘോഷങ്ങളൊന്നുമില്ല.
നിര്‍ബന്ധമായും ശബ്ദനിയന്ത്രണം വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. അരുവിക്കര തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴായിരുന്നു തൊണ്ട പ്രശ്‌നമുണ്ടാക്കി തുടങ്ങിയത്. കാലിനും നീരുണ്ട്. എന്നാല്‍ സംസ്ഥാനത്തിന്റെ മുക്കുംമൂലയും അരിച്ചുപെറുക്കുന്ന മുഖ്യമന്ത്രി ദിവസേന പത്ത് യോഗങ്ങളിലെങ്കിലും പ്രസംഗിക്കും. അതിനിടക്ക് നൂറു കണക്കിന് ഫോണ്‍ വിളികള്‍, കൂടിയാലോചനകള്‍, ഭരണപരമായ ഇടപെടലുകള്‍... കെ.എസ്.യു. കാലത്ത് തുടങ്ങിയ അലച്ചില്‍ ഇപ്പോഴും തുടരുന്നു. ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക് വന്നപ്പോള്‍ പുതിയ ശീലങ്ങള്‍ക്ക് അവസരമുണ്ടായെങ്കിലും അലച്ചില്‍ അദ്ദേഹത്തിന്റെ ശൈലിയായി മാറിയിരുന്നു.
1982-87ല്‍ കെ.കരുണാകരന്റെ മന്ത്രിസഭ കാലാവധി പൂര്‍ത്തിയാക്കിയശേഷം ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി കാലാവധി പൂര്‍ത്തിയാക്കാന്‍ പോകുന്നുവെന്ന വിശേഷണവും ഉമ്മന്‍ചാണ്ടിക്കുണ്ട്. കരുണാകരന് 77 പേരുടെ പിന്തുണയുണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടിക്ക് 72 പേരുടെയും. ആറ് മാസമാണ് ഉദാരമായി മന്ത്രിസഭയ്ക്ക് അനുവദിച്ചിരുന്നതെന്ന് മുഖ്യമന്ത്രി തന്നെ പറയും. എന്നാല്‍ അത് കടന്ന് അടുത്ത തിരഞ്ഞെടുപ്പില്‍ ആര് നയിക്കും എന്നത് വരെയായി ചര്‍ച്ച. ഇതിനിടയില്‍ മൂന്ന് നിയമസഭാ ഉപതിരഞ്ഞെടുപ്പും ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പും വിജയിച്ചെന്ന ഖ്യാതിയുമുണ്ട്.
പ്രതിസന്ധികള്‍ അതിജീവിക്കുന്നത് മറ്റാരും കാണാത്ത കോണുകളില്‍ നിന്ന് പരിഹാരം കണ്ടെത്തിക്കൊണ്ടായിരിക്കുമെന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രത്യേകത. സോളാര്‍ കേസും അതിന് പിന്നാലെ വന്ന സി.പി.എമ്മിന്റെ വന്‍പ്രക്ഷോഭവുമായിരുന്നു ഏറ്റവും വലിയ അഗ്‌നിപരീക്ഷ. മുഖ്യമന്ത്രിക്കെതിരെ വഴിതടയല്‍ തുടങ്ങിയപ്പോള്‍ ജനസമ്പര്‍ക്ക പരിപാടി എല്ലാ ജില്ലകളിലും നടത്തിയത്, വഴിതടയാന്‍ വരുന്നവരെ ജനം തടയുമെന്ന സ്ഥിതിയുണ്ടാക്കി.
സെക്രട്ടേറിയറ്റ് സ്ഥിരമായി വളഞ്ഞപ്പോള്‍ സെക്രട്ടേറിയറ്റിന് അവധി നല്‍കി. അഞ്ചാം മന്ത്രി വന്നപ്പോള്‍ തിരുവഞ്ചൂരിന് ആഭ്യന്തര വകുപ്പ് കൈമാറി സാമുദായിക സന്തുലനത്തിന് ശ്രമം നടത്തി. 480 ബാര്‍ പൂട്ടുന്നത് വിവാദത്തിലായപ്പോള്‍ മുഴുവന്‍ ബാറുകളും പൂട്ടി. ഒടുവില്‍ ബാര്‍ കോഴ കേസില്‍ കെ.എം.മാണി എന്തുകൊണ്ട് രാജിവെക്കേണ്ടയെന്ന് വിശദീകരിക്കാന്‍ പാമോയില്‍ കേസില്‍ താന്‍ രാജിവെക്കാഞ്ഞത് ഉദാഹരണമായി ചൂണ്ടിക്കാട്ടി പ്രതിരോധം.
മുഖ്യമന്ത്രിയുടെ തന്ത്രവും നയതന്ത്രവുമാണ് സര്‍ക്കാറിന്റെ ആണിക്കല്ലെന്ന് എതിരാളികള്‍ പോലും വിശേഷിപ്പിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha