ബാര്‍കോഴ: തനിക്ക് വ്യക്തമായ നിലപാടുണ്ട്, തന്റെ നിലപാട് ഇപ്പോള്‍ പറയാനാകില്ലെന്നും സുധീരന്‍

ബാര്‍കോഴ വിഷയത്തില്‍ തനിക്ക് തന്റെതായ നിലപാടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. എന്നാല്‍ തന്റെ നിലപാട് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കാര്യങ്ങളും വേണ്ട സമയത്ത് കൈകാര്യ ചെയ്യപ്പെടുമെന്നും സുധീരന്‍ പറഞ്ഞു.
ശാശ്വതീകാനന്ദയുടെ കാര്യമാണ് ഇന്നു ചര്‍ച്ച ചെയ്യുന്നത്. ഒരോ വിഷയങ്ങളും അതിന്റെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യും. സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ സര്‍വ ദുരൂഹതകളും മാറി സത്യം പുറത്തുവരണമെന്നും സുധീരന്‍ വ്യക്തമാക്കി.
സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ സര്‍ക്കാര്‍ തുടരന്വേഷണം പ്രഖ്യാപിച്ചത് ബാര്‍ കോഴ കേസില്‍ നിന്നും ശ്രദ്ധ തിരിക്കാനാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തുടരന്വേഷണം പ്രഖ്യാപിച്ചത് സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലമാണ്. തുടരന്വേഷണത്തിനു തയാറാണെന്നു സര്‍ക്കാരിന് നേരത്തെ തന്നെ കോടതിയില്‍ അറിയിക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അതുചെയ്യാതെ ഇപ്പോള്‍ തിടുക്കത്തില്‍ തീരുമാനമെടുത്തത് ബാര്‍കോഴ മറയ്ക്കാനാണെന്നും കോടിയേരി പറഞ്ഞു.
സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ ആഭ്യന്തരവകുപ്പാണ് തുടരന്വേഷണം പ്രഖ്യാപിച്ചത്. െ്രെകംബ്രാഞ്ച് എഡിജിപി എസ്.ആനന്ദകൃഷ്ണന്‍ അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കും. െ്രെകംബ്രാഞ്ച് എസ്പി കെ.മധുവിനാണ് അന്വേഷണ ചുമതല.
രണ്ട് വര്‍ഷം മുമ്പ് കേസ് അവസാനിപ്പിക്കുന്നതായി ്രൈകംബ്രാഞ്ച് കോടതിയില്‍ പറഞ്ഞിരുന്നു. തുടരന്വേഷണം നടക്കട്ടെ. ആരെയും മുന്‍കൂട്ടി കുറ്റക്കാരാക്കുന്നില്ല. തുടരന്വേഷണം വേണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനും പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനും എ.കെ. ആന്റണിയും അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.
പൊതു സമൂഹവും മാധ്യമങ്ങളും പുനരന്വേഷണം വേണമെന്ന തരത്തില്‍ ചര്‍ച്ച ചെയ്തു. വെളിപ്പെടുത്തലുകള്‍ പരിശോധിച്ച ്രൈകംബ്രാഞ്ചും പുരന്വേഷണ സാധ്യത അംഗീകരിച്ചെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha