ഗര്‍ഭധാരണം തടയാന്‍ ഗുളിക കഴിക്കുമ്പോള്‍ അപകടം ഓര്‍ക്കണം

ഗര്‍ഭധാരണം തടയാന്‍ കഴിക്കുന്ന ഹോര്‍മോണ്‍ ഗുളികകള്‍ അര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് കാന്‍സര്‍ രോഗ വിദഗ്ദ്ധന്‍. ഗര്‍ഭധാരണം ഉണ്ടാകാതിരിക്കാനുള്ള സുരക്ഷിതമാര്‍ഗ്ഗം കോണ്ടം തന്നെയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ദ്ധന്‍ ഡോ. വി പി ഗംഗാധരനാണ് അമിതമായ ഹോര്‍മോണ്‍ ഗുളികകളുടെ ഉപയോഗത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ലക്ഷക്കണക്കിന് രൂപയുടെ ഗര്‍ഭധാരണ നിരോധന ഗുളികകളാണ് കേരളത്തില്‍ വില്‍ക്കുന്നത്. അതേസമയം ഗര്‍ഭ നിരോധന ഉറകളുടെ വില്പന സംസ്ഥാനത്ത് ഇടിഞ്ഞിട്ടുമുണ്ട്. ഗുളികയാണ് സുരക്ഷിത മാര്‍ഗ്ഗമെന്നാണ് സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ കണ്ടെത്തല്‍. ഗര്‍ഭനിരോധന ഗുളികകള്‍ സുരക്ഷിതമാണെന്ന് പറഞ്ഞ് കുറിച്ചു കൊടുക്കുന്ന ഡോക്ടര്‍മാരും നിരവധിയുണ്ട്.
ഗര്‍ഭ നിരോധന ഗുളികകള്‍ അപകടമാണെന്ന് നേരത്തെയും തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ടെലിവിഷന്‍ പരസ്യം ഉള്‍പ്പെടെ നല്‍കി ഗുളികകളെ പ്രോത്സാഹിപ്പിക്കുകയാണ് സാധാരണ കമ്പനികള്‍ ചെയ്യുന്നത്. സംസ്‌കാര സമ്പന്നര്‍ എന്ന് സ്വയം വിശ്വസിക്കുന്ന മലയാളികളാകട്ടെ ഗര്‍ഭ നിരോധന ഉറകള്‍ പഴഞ്ചനാണെന്ന് വിശ്വസിക്കുന്നു.
ആര്‍ത്തവ ചക്രം മാറ്റാനായി കഴിക്കുന്ന ഹോര്‍മോണ്‍ ഗുളികകളും അപകടകാരികളാണ്. എന്നാല്‍ ആവശ്യത്തിനും അനാവശ്യത്തിനും ആര്‍ത്തവം നീട്ടി വയ്ക്കാന്‍ താത്പര്യപ്പെടുന്നവരാണ് സ്ത്രീകളില്‍ ഏറെപേരും. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം ഉപയോഗിക്കണമെന്ന് ഇത്തം ഗുളികകളെ കുറിച്ച് ഡോക്ടര്‍മാര്‍ ഉപദേശം നല്‍കാറുണ്ടെങ്കിലും ചെവികൊള്ളാറില്ല.
ഗര്‍ഭ നിരോധന ഗുളികകള്‍ മാര്‍ക്കറ്റിലെത്തിക്കാന്‍ സര്‍ക്കാര്‍ കമ്പനികളും ശ്രമം തുടങ്ങിയിട്ടുണ്ട്. ഗുളികകളുടെ ആവശ്യകത കണ്ടറിഞ്ഞാണ് തീരുമാനം. ഏതായാലും കഴിക്കാമെന്ന മലയാളിയുടെ പൊതു വിശ്വാസമാണ് ഇത്തരം അപകടങ്ങള്‍ക്ക് വഴി തെളിയ്ക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha