തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്ന് വെള്ളാപ്പള്ളി

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തിരുവനന്തപുരത്തു വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. ബിജെപി നേട്ടമുണ്ടാക്കുമ്പോള്‍ ഏതു മുന്നണിക്കു ദോഷമുണ്ടാകുമെന്നു പറയാന്‍ താന്‍ ആളല്ല. എസ്എന്‍ഡിപി യോഗം പുതിയ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാന്‍ തീരുമാനിച്ചതിനു കാരണം ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളാണെന്നും അദ്ദേഹം പറഞ്ഞു.മൈക്രോഫിനാന്‍സിന്റെ പേരില്‍ വരുന്ന സാമ്പത്തിക ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. തനിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്നതു രാഷ്ട്രീയപ്രേരിതമായാണ്. താനും മകനും ജയിലില്‍ പോയാല്‍ തങ്ങള്‍ ജയിലില്‍ പോകുമെന്നു പറഞ്ഞു നടക്കുന്നയാളും മകനും ഒപ്പമുണ്ടാകുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha