വോട്ടിങ്ങിനിടെ പോളിങ് ഏജന്റടക്കം പത്തുപേര്‍ കുഴഞ്ഞുവീണ് മരിച്ചു

വോട്ടിങ്ങിനിടെ പോളിങ് ഏജന്റ് അടക്കം പത്തുപേര്‍ കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട് ജില്ലയില്‍ നാലുപേരും കൊല്ലം ജില്ലയില്‍ മൂന്നുപേരും കോഴിക്കോട്ട് രണ്ടും കണ്ണൂര്‍ ജില്ലയില്‍ ഒരാളുമാണ് മരിച്ചത്. കാസര്‍കോട് പനത്തടി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ പാണത്തൂര്‍ വിവേകാനന്ദ സ്‌കൂളില്‍ ബി.ജെ.പി.യുടെ പോളിങ് ഏജന്റായ കെ.ജി. സുധീഷാണ്(28) മരിച്ചത്. വോട്ടുചെയ്ത് ബൂത്തില്‍നിന്നിറങ്ങി തൊട്ടടുത്ത വീട്ടിലെത്തിയപ്പോഴാണ് കുഴഞ്ഞുവീണത്. കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡിനടുത്ത് മര്‍ജാന്‍ ഫാന്‍സി കടയുടമ വിദ്യാനഗര്‍ മിസ്‌റിയ മന്‍സിലില്‍ എം.എ. സമീര്‍(35) വോട്ടുചെയ്ത് വീട്ടിലെത്തി അല്പസമയത്തിനകം കുഴഞ്ഞുവീഴുകയായിരുന്നു. വിദ്യാനഗറിലെ കാസര്‍കോട് ഗവ. കോളേജ് ബൂത്തില്‍ വോട്ടുരേഖപ്പെടുത്തി എട്ടുമണിയോടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം.
ഉളിയത്തടുക്ക സ്‌കൂളില്‍ വോട്ടുചെയ്യാന്‍ പോകുന്നതിനിടെ വഴിയരികിലെ കടയില്‍ കുഴഞ്ഞുവീണ കോണ്‍ഗ്രസ് നേതാവും റിട്ട. വില്ലേജ് ഓഫീസറുമായ സി.സി. പദ്മനാഭ(59)നെ ആസ്?പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരം കോട്ടൂര്‍ സ്വദേശിയായ ഇദ്ദേഹം റിട്ടയര്‍ ചെയ്ത ശേഷം മധൂരിനടുത്ത് ഉളിയത്തടുക്കയില്‍ താമസിക്കുകയായിരുന്നു.
കയ്യൂര്‍ചീമേനി ഗ്രാമപ്പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ കുണ്ഡ്യം എല്‍.പി. സ്‌കൂളിലെ ബൂത്തില്‍ രാവിലെ 11ന് വോട്ടുചെയ്ത് പുറത്തിറങ്ങുമ്പോഴാണ് കുണ്ഡ്യം സ്വദേശി കെ.കെ. കാരിച്ചി(75) കുഴഞ്ഞുവീണത്. ചെറുവത്തൂര്‍ ആസ്?പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊല്ലം ജില്ലയില്‍ കുളക്കട പഞ്ചായത്തിലെ വെണ്ടാര്‍ ശ്രീവിദ്യാധിരാജാ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വോട്ടുചെയ്തിറങ്ങിയ റിട്ട. ഹെഡ്മാസ്റ്റര്‍ വാസുദേവന്‍പിള്ളയും (84) കുഴഞ്ഞുവീണ് മരിച്ചു. വോട്ടുചെയ്ത് വീട്ടിലേക്ക് പോകുന്നതിനിടെയാണ് കൊല്ലം മങ്ങാട് അറുന്നൂറ്റിമംഗലം കിഴക്കേകുഴിവിള വീട്ടില്‍ ബാലകൃഷ്ണപിള്ള(75) മരിച്ചത്. പുന്തളത്താഴം ഗുരുദേവനഗര്‍ 115ല്‍ ദേവരാജന്‍(60) പോളിങ് ബൂത്തിലേക്ക് വരുമ്പോള്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
കോഴിക്കോട് വടകരയില്‍ ചോറോട് പഞ്ചായത്തിലെ പള്ളിത്താഴ കാഞ്ഞാന്റെ താഴ അയിശു(88) ആണ് മരിച്ചത്. പള്ളിത്താഴ എം.എസ്.പി. യു.പി. സ്‌കൂളിലെ ബൂത്തിലാണ് സംഭവം. പോളിങ് സ്‌റ്റേഷനിലെത്തിയ അയിശു കുഴഞ്ഞുവീഴുകയായിരുന്നു. വോട്ടുചെയ്ത് മടങ്ങവേ, കടമേരിയിലെ പരേതനായ പടിഞ്ഞാറെ കുറ്റിക്കണ്ടി അമ്മദ് ഹാജിയുടെ ഭാര്യ കദീശ ഹജ്ജുമ്മ (80) കുഴഞ്ഞുവീണ് മരിച്ചു. ആയഞ്ചേരി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കടമേരി സൗത്ത് എം.എല്‍.പി. സ്‌കൂളിലാണ് കദീശ ഹജ്ജുമ്മ വോട്ട് ചെയ്യാനെത്തിയിരുന്നത്.
കണ്ണൂര്‍ ന്യൂമാഹി പഞ്ചായത്തിലെ പെരിങ്ങാടി ഇന്ത്യന്‍ പബ്ലൂക് സ്‌കൂളിലെ ബൂത്തില്‍ വോട്ടുചെയ്യാനെത്തിയ പീടികവാതുക്കല്‍ അച്ചൂട്ടി (78) യും കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha